ഗുരുക്കന്മാർ പിതാക്കന്മാരാകുമ്പോൾ
ഗുരുക്കന്മാർ പിതാക്കന്മാരാകുമ്പോൾ
പാസ്റ്റർ റെജി മൂലേടം
നൂറ്റാണ്ടുകളുടെ പഴക്കം ഗുരു ശിഷ്യബന്ധത്തിനുണ്ട്. വിജ്ഞാനം പകർന്നു കൊടുക്കുന്ന ഗുരുക്കന്മാർ എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിരുന്നതായി കാ ണാം. നമ്മുടെ കർത്താവ് ഏറ്റവും വലിയ ഗുരു ആയി രുന്നു. ആദിമസഭയിലെ ശുശ്രൂഷകർക്കും ഗുരുക്കന്മാർ എന്ന വിവക്ഷയാണ് അപ്പൊസ്‌തലനായ പൗലൊസ് നൽകിയിരുന്നതെന്നും മനസ്സിലാക്കാം.
കൊരിന്ത്യ സഭയിലെ ദൈവജനത്തെ വിശ്വാസത്തിൽ കൊണ്ടുവന്നതും സഭ സ്ഥാപിച്ചതുമായ പൗലൊസ്, അവർക്ക് ഒന്നാമത്തെ ലേഖനം എഴുതിയപ്പോൾ ആദ്യ ഭാഗത്ത് തന്നെ ഓർപ്പിച്ചിരിക്കുന്നത്, എക്കാലത്തുമുള്ള സഭാശുശ്രൂഷകന്മാരുടെ കണ്ണ് തുറക്കേണ്ടതാണ്. മാത്ര മല്ല, സഭാ ശുശ്രൂഷയുടെ മറ്റൊരു തലംകൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. "നിങ്ങൾക്ക് ക്രിസ്‌തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല" (1 കൊരിന്ത്യർ 4:15).
അവരെ വ്യക്തിപരമായി വിശ്വാസത്തിൽ ജനിപ്പിക്കു വാൻ തന്നെ ദൈവം ഉപയോഗിച്ച കാര്യത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. എന്നാൽ, ശുശ്രൂഷകരുടെ മറ്റൊരു ദൗത്യത്തെപ്പറ്റിയും കൂടിയാണ് ഈ പരാമർശ മെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പലരെയും വിശ്വാസത്തിൽ ജനിപ്പിച്ചതുകൊണ്ട് പൗ ലൊസ് പലരുടെയും ആത്മീയപിതാവാണെന്ന് ലേഖ നങ്ങളിൽ നിന്നും ഗ്രഹിക്കാം. 'വിശ്വാസത്തിൽ നിജ പുത്രനായ തിമൊഥെയോസ്', 'തടവിൽ വച്ച് ഞാൻ ജനിപ്പിച്ച ഒനേസിമോസ്' എന്നും രേഖപ്പെടുത്തിയിരി ക്കുന്നത് ശ്രദ്ധേയമാണ്.
സഭാശുശ്രൂഷകർ, വെറും 'ഗുരുക്കന്മാർ' അഥവാ വചനത്തിന്റെ മാർഗനിർദ്ദേശം നൽകി നടത്തുന്ന, രക്ഷാ കർത്തൃത്വം വഹിക്കുന്ന വ്യക്തികൾ മാത്രമാകാതെ കു റെക്കൂടി ആഴമുള്ള ആത്മീയബന്ധം സ്ഥാപിച്ചെടുക്കു ന്നവരായിരിക്കേണ്ടിയിരിക്കുന്നു.
'ഗുരുക്കന്മാർ' പലപ്പോഴും, അച്ചടക്കനടപടികൾ എടു ക്കുന്നവരും ആത്മബന്ധത്തേക്കാൾ പലരും, ഔപചാ രിക (formal) തലത്തിൽ മാത്രം ബന്ധപ്പെടുന്നവരും ആകുന്നത് കാണാം. ഇന്ന് സഭയിലും ഈ നിലപാടുകൾ സ്വീകരിക്കുന്നവരുണ്ട്. എന്നാൽ, എല്ലാവരോടുമുള്ള ശു ശ്രൂഷകന്റെ ബന്ധം വിശേഷിച്ച്, ഇളംതലമുറയിൽപ്പെട്ട വരോടുള്ള ബന്ധം ഈ പശ്ചാത്തലത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. തെറ്റുകൾ ചെയ്യുമ്പോൾ, അനാത്മിക പ്രവണതകൾ കാട്ടുമ്പോൾ, പരസ്യമായുള്ള ശാസനക ളും വിമർശനങ്ങളും ശിക്ഷണ നടപടികളും, പലപ്പോഴും അവരെ നഷ്ടപ്പെടാൻ കാരണമാകുന്നവെന്ന് തിരിച്ചറിയേ ണ്ടിയിരിക്കുന്നു. എന്നാൽ, കർത്താവിൻ്റെ മാതൃകപോലെ പാപത്തെ വെറുക്കുകയും പാപിയെ ചേർത്തുനിർത്തുക യും ചെയ്യുമ്പോൾ, നമുക്ക് അവരെ കൂടുതൽ പ്രയോജ നമുള്ളവരാക്കി മാറ്റാൻ കഴിയും. അപ്പോൾ മാത്രമാണ് ശുശ്രൂഷകൻ ഒരു പിതാവായി മാറുന്നത്. മാത്രമല്ല, തെറ്റ് ചെയ്യുന്നവരെയും മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നവ രെയും പിതൃവാത്സല്യത്തോടെ ഉപദേശിച്ചാൽ അവർ സഭയ്ക്കു കൂടുതൽ പ്രയോജനമുള്ളവരും തെറ്റുകളെപ്പറ്റി ബോധ്യമുള്ളവരുമായി, അവരെ യഥാസ്ഥാനപ്പെടുത്താൻ കഴിയുമെന്ന് തിരിച്ചറിയുക.
പൗലൊസിന്റെ മാതൃക വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.
"തന്റെ രാജ്യത്തിനും മഹത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായി നടപ്പാൻ തക്കവ ണ്ണം ഞങ്ങൾ നിങ്ങളിൽ ഒരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞു പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ" (2 തെസ്സ. 2:12). ഇങ്ങനെയുള്ള പിതൃസ്നേഹവും കരുണയും സഭകളിൽ പ്രകടമാകുന്നുണ്ടോ? എങ്കിൽ പല കൗമാ രങ്ങളും യുവജനങ്ങളും കൈവിട്ടുപോകാതെ സൂക്ഷി ക്കപ്പെടുമായിരുന്നു എന്നത് ഒരു സത്യം തന്നെയാണ്.
പുതിയ നിയമത്തിലെ ഒരു പുസ്തകം തന്നെ ഉട ലെടുത്തതിന്റെ പിന്നിൽ ഇത്തരത്തിലുള്ള പിതൃസ്നേ ഹം വെളിപ്പെട്ടതുകൊണ്ടാണെന്ന് നാം വിസ്മരിക്കരുത്. ഫിലേമോനു അയയ്ക്കുന്ന ശുപാർശക്കത്തിൽ ഒനേ സിമോസിനെപ്പറ്റി എഴുതുന്ന നാമവിശേഷണം ഏറെ ശ്രദ്ധേയമാണ്: “തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനുവേണ്ടി". വെറും ഒരു ഗുരുവോ ഉപദേശകനോ ആകാതെ പൊതുജനത്തിന് പ്രയോജനകരമാകുവാൻ യഥാസ്ഥാനപ്പെടുത്തി ഒരു പു ത്തൻ ആത്മീയാനുഭവത്തിലേക്ക് കൈപിടിച്ചു നടത്തിയ പിതാവായി തീരാൻ പൗലൊസിന് കഴിഞ്ഞതുപോലെ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ!
വഴിതെറ്റുന്ന കൗമാരങ്ങളെയും പാപത്തിലേക്ക് പതി ക്കുന്ന യൗവനങ്ങളെയും ദൈവസ്നേഹത്തിന്റെ ചൂട് പകർന്നുകൊണ്ട് നേരായ പാതയിലേക്ക് തിരിച്ചുകൊണ്ടു വരാനായി വിമർശനത്തിന്റെയും ശകാരത്തിൻ്റെയും ഭാഷ മാറ്റി അവരെ ചേർത്തുപിടിക്കുന്ന 'പിതാക്കന്മാ'രായി മാറാൻ ശുശ്രൂഷകർക്ക് കഴിയട്ടെ. ഇല്ലെങ്കിൽ സഭയ്ക്കു നാം വെറും 'ഗുരുക്കന്മാർ' മാത്രം ആയിരിക്കും.
പക്ഷേ, അതിന് അധികം സമയവും സമർപ്പണവും ഉണ്ടാകേണ്ടിയിരിക്കുന്നു. നേട്ടം ഒന്നും ലഭിക്കാത്ത അ ധ്വാനം കൂടുതൽ ചെയ്യേണ്ടതുമാണ്. ഒരു പാസ്റ്ററുടെ നില യിൽ നിന്ന് പിതൃസ്ഥാനിയരായി തീരാൻ പരിശ്രമിക്കാം.



