തോമസ് കെ. വർഗീസിന് ഐപിസി തിരുവല്ല സെന്ററിന്റെ ആദരവ്
തിരുവല്ല: ഐപിസി തിരുവല്ല സെന്ററിന് ദീർഘവർഷങ്ങളായി പകരംവയ്ക്കാനാവാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും ആത്മീയ പിന്തുണയും നൽകി വരുന്ന ബ്രദർ തോമസ് കെ. വർഗീസ് ഒക്ലഹോമയ്ക്ക് (ജോർജിക്കുട്ടിച്ചായൻ) ഐപിസി തിരുവല്ല സെന്ററിന്റെ ഹൃദയപൂർവ്വമായ ആദരവ് നൽകി.
ഐ.പി.സി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ ശുശ്രൂഷകനുമായ റവ. ഡോ. കെ. സി. ജോൺ ആണ് ആദരവ് കൈമാറിയത്. ഐ.പി.സി തിരുവല്ല സെന്ററിലെ സഭയായ ബെഥേൽ വെമ്പാല സഭാഹാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനത്തിൽ ഐപിസി മുൻ ജനറൽ പ്രസിഡന്റും തിരുവല്ല സെന്റർ ശുശ്രൂഷകനുമായ റവ. ഡോ. കെ. സി.ജോൺ ഫലകം നല്കി ആദരിച്ചു.
സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ, സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ജോയിന്റ് സെക്രട്ടറി റോയി ആന്റണി, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ബാബു തലവടി, സെന്റർ കമ്മിറ്റി അംഗങ്ങൾ, സീനിയർ പാസ്റ്റർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advt.




































Advt.
























