ഭാരതീയ സംസ്കാരത്തിന് മാറ്റം വരുത്തിയത് ക്രൈസ്തവ മിഷനറിമാർ: റവ.ജോമോൻ ജോസഫ്
വാഴൂർ: ഭാരതീയ സംസ്കാരത്തിന് മാറ്റം വരുത്തിയത് ക്രിസ്തീയ മിഷനറിമാരെന്ന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് പറഞ്ഞു.
ദൈവസഭയുടെ വാഴൂർ സെന്ററും എൽഎ സംസ്ഥാന ഡിപ്പാർട്ട്മെന്റും, പോഷകഘടകങ്ങളായ വൈ പി ഇ, സണ്ടേസ്കൂൾ, ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച വാഴൂർ സെന്റർ സ്വാതന്ത്ര്യദിന സന്ദേശ റാലിയുടെ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ കെ.പി കൊച്ചുമോൻ അധ്യക്ഷത വഹിച്ചു
ഭാരതത്തിലെ സ്ത്രീകൾക്ക് മാറുമറയ്ക്കാനും, ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി മരിക്കാൻ,വിധിക്കപ്പെട്ട സ്ത്രീകളെയും, കുഷ്ഠരോഗികളെ വനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥകൾക്കും, മാറ്റം വരുത്തിയത് ക്രൈസ്തവ മിഷനറിമാരുടെ സംഭാവന, നല്ല വസ്ത്രങ്ങൾ ധരിക്കുവാൻ, നല്ല ഭക്ഷണം കഴിക്കുവാൻ, നമ്മെ പഠിപ്പിച്ചത് അവർ തന്നെ, ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്ഥാപിച്ച് നമ്മെ സംസ്കാര സമ്പന്നരാക്കിയ ക്രൈസ്തവ മിഷനറിമാരുടെ സംഭാവന ഈ 79ആം സ്വാതന്ത്രദിനത്തിൽ നാം മറന്നുകൂടായെന്നും അദ്ദേഹം പറഞ്ഞു.
വാഴൂർ ജംഗ്ഷനിൽ തടിച്ചു കൂടിയവർ പ്രസംഗത്തിനായി കാതോർത്തു, സെന്ററിലെ പാസ്റ്റർമാരും, സംസ്ഥാന നേതാക്കളും, എൽ എ ബോർഡ് അംഗങ്ങളും, വിശ്വാസ സമൂഹവും സമ്മേളനത്തിൽ പങ്കെടുത്തു.
Advertisement





















































































