41 പേർക്ക് കൃത്രിമ കാലുകൾ ഒരുക്കി ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റ്
വാർത്ത: ജോളി ജോൺ, ബാംഗ്ലൂർ.
കോട്ടയം: കാലുകൾ നഷ്ടപ്പെട്ട ഒട്ടേറെ പേർക്ക് കൃത്രിമക്കാലുകൾ നൽകി ശ്രദ്ധേയമായ പ്രമുഖ ചാരിറ്റി സംഘടനയായ ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ജനുവരി 9 ന് അർഹരായ 41 പേർക്ക് കൃത്രിമക്കാലുകൾ നൽകും.
ഉച്ചയ്ക്ക് 1:30 ന് കോട്ടയം, ഈറയിൽകടവിൽ ഉള്ള ആൻസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് കൃത്രിമക്കാൽ വിതരണ ചടങ്ങ് നടക്കുന്നത്.
ഈ വർഷം (2025) രണ്ട് ഘട്ടമായി കൃത്രിമക്കാലുകൾ നൽകാനാണ് തീരുമാനിച്ചിരുന്നത്. അതിന്റെ രണ്ടാം ഘട്ടമാണ് ജനുവരി 9 നു 41 പേർക്കായി 42 കാലുകൾ നൽകുന്നത്.
മുൻ വർഷങ്ങളിലെതു പോലെ, ഇത്തവണയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും, മാധ്യമപ്രവർത്തകരുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 'ലൈഫ് ആൻഡ് ലിംബ് ' കൃത്രിമക്കാലുകൾ നൽകുന്നത്.
ജിജി തോംസൺ (IAS, Former Chief Secretary, Govt. of Kerala & Director General -Sports Authority of India (SAI), ഗോപിനാഥ് മുതുകാട് (DAC Founder & Magician), ബ്ലെസി ഐപ് തോമസ് (ഫിലിം ഡയറക്ടർ), പി സി വിഷ്ണുനാഥ് MLA, ഫാ. ഡേവിസ് ചിറമേൽ (കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ), അഡ്വ. ജയഡാലി (ചെയർപേഴ്സൺ KSDAWC), രാജു എബ്രഹാം (Ex MLA), അഡ്വ. വർഗീസ് മാമൻ, , എസ് എച്ച് പഞ്ചപാകേശൻ (മുൻ ഡിസബിലിറ്റി കമ്മീഷണർ), സജിമോൻ ആന്റണി ((ഫൊക്കാന പ്രസിഡന്റ്), പോൾ കറുകപ്പിള്ളിൽ (ഫൊക്കാന മുൻ പ്രസിഡന്റ്), ഫിന്നി ജോസഫ് (USA), നോവ ജോർജ്ജ് (USA), തുടങ്ങിയവർ പങ്കെടുക്കും.
2026 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തീരെ നിർധനരായ ആളുകളും, കാല് വെച്ച് നടക്കുവാൻ ആരോഗ്യമുള്ളവരുമായ അപേക്ഷകരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള ആവശ്യക്കാർക്ക് www.lifeandlimbs.orgഎന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ലൈഫ് & ലിംബ് : കാലിന്റെ സുവിശേഷം
https://onlinegoodnews.com/life_and_limb_10_oct_2025


