20-ാമത് റീജിയണ്‍ കണ്‍വന്‍ഷൻ 2027 ഏപ്രില്‍ 2 മുതല്‍; ആത്മനിറവുകളുടെ ദിനങ്ങൾ സമ്മാനിച്ച ഐപിസി യുകെ & അയര്‍ലന്‍ഡ് റീജിയണ്‍ കണ്‍വന്‍ഷന് സമാപനം
വാർത്ത: അജിന്‍ തോമസ് മാവേലിക്കര
ചിത്രങ്ങള്‍: സിജോ ജോസ്
ലിവര്‍പൂള്‍: ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ 19ാംമത് വാര്‍ഷ കണ്‍വന്‍ഷന് അനുഗ്രഹീത സമാപനം. ഏപ്രില്‍ 10 മുതല്‍ 12 വരെ ലിവര്‍പൂളിലെ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളജില്‍ നടന്ന കണ്‍വന്‍ഷന്‍ റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് ഓസ്ട്രേലിയ, കേരള സ്റ്റേറ്റ് പിവൈപിഎ പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
പാസ്റ്റര്‍ തോമസ് ജോര്‍ജ് ഓസ്ട്രേലിയ
ഐപിസി ശാലോം ലിവര്‍പൂള്‍ ചര്‍ച്ച് ആതിഥ്യം വഹിച്ച കണ്‍വന്‍ഷനു വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു.
20-ാമത് റീജിയണ്‍ കണ്‍വന്‍ഷൻ ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ നടക്കുമെന്നു റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് അറിയിച്ചു.
സമാപന സംയുക്ത ആരാധയില്‍ ബെല്‍ഫാസ്റ്റ് ഐപിസി ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് ജോണ്‍ സങ്കീര്‍ത്തനം വായിച്ചു. ഐപിസി സ്വാന്‍സി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ശാമുവേല്‍ ടി. ജോണ്‍ സന്ദേശം നല്‍കി. തിരുവത്താഴ ശുശ്രൂഷ ഐപിസി ജനറല്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോര്‍ജ് നിര്‍വഹിച്ചു. റീജിയണ്‍ ട്രഷറര്‍ ജോണ് മാത്യു നന്ദി അറിയിച്ചു. ഇവാഞ്ചലിസം വകുപ്പു പ്രവര്‍ത്തനങ്ങളെ കുറിച്ചു പാസ്റ്റര്‍ ജോണ്‍ മാത്യു സംസാരിച്ചു.
പാസ്റ്റര്‍ വില്‍സണ്‍ ബേബി
ശനിയാഴ്ച പകല്‍ നടന്ന യോഗങ്ങളില്‍ പാസ്റ്റര്‍ ബ്ലസന്‍ ജോണ്‍ ഏബ്രഹാം, പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമല, പാസ്റ്റര്‍ ഷിബിന്‍ ശാമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സണ്ടേസ്‌കൂള്‍, പിവൈപിഎ, വനിതാ സമാജം വാര്‍ഷിക സമ്മേളനങ്ങളും സമ്മാന വിതരണങ്ങളും നടന്നു.
ആയിരത്തിലധികം വിശ്വാസികള്‍ ഈ ആത്മീയ സംഗമത്തില്‍ പങ്കാളികളായി. ഐപിസി യുകെ ആന്‍ഡ് അയർലാൻഡ് റീജിയണ്‍ ഭാഗമായ ഇറ്റലി, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളില്‍ നിന്നുള്ള സുവിശേഷകരും കുടുംബാംഗങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ലിത്വാനിയ, മാള്‍ട്ട, രാജ്യങ്ങളിലേയ്ക്കും റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
പാസ്റ്റര്‍ ഷിബിന്‍ ജി. ശാമുവേല്‍
റീജിയണ്‍ സെക്രട്ടറി പാസ്റ്റർ ഡിഗോള്‍ ലൂയീസ്, ജോയിന്‍റ് സെക്രട്ടറി പാസ്റ്റര്‍ വിനോദ് ജോര്‍ജ്, ട്രഷറര്‍ ജോണ് മാത്യു, അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, കൊയര്‍ കൊഓര്‍ഡിനേറ്റര്‍ പാസ്റര്‍ ജോണ്‍ മാത്യു, ട്രസ്റ്റിമാരായ തോമസ് കുഞ്ഞച്ചന്‍, മാത്യ സാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്‍റെ പ്രാര്‍ഥനയോടും ആശിര്‍വാദത്തോടും കണ്‍വന്‍ഷന്‍ സമാപിച്ചു.
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































