പ്രസ്റ്റൺ കൺവൻഷനിൽ പാസ്റ്റർ ബി.മോനച്ചൻ മുഖ്യ പ്രഭാഷകൻ
പ്രസ്റ്റൺ: ന്യൂ ലൈഫ് പെന്തെകോസ്തൽ ചർച്ച് പ്രസ്റ്റൺന്റെ കൺവൻഷൻ മെയ് 10,11 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ നടക്കും.സീനിയർ പാസ്റ്റർ ജോൺലി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബി.മോനച്ചൻ കായംകുളം മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സാം റോബിൻസൺ ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വം നൽകും.
മെയ് 10 ശനിയാഴിച്ച വൈകുന്നേരം 5.30 മുതൽ ആരംഭിക്കുന്ന കൺവെൻഷൻ മെയ് 11 ഞായറാഴ്ച പൊതു ആരാധനയോടെ സമാപിക്കും.
ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷക്കാരോടൊപ്പം യുകെയിലെ മുൻ നിരയിലുള്ള ദൈവദാസന്മാരും പ്രസംഗിക്കും. ശുശ്രുഷിക്കുന്നതാണ്. മീറ്റിംഗുകളുടെ അനുഗ്രഹത്തിനായി നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ചോദിക്കുന്നു.
വാർത്ത : പോൾസൺ ഇടയത്ത്

