ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് കോൺഫറൻസ് 2026 മേയ് 7 മുതൽ

ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ്  കോൺഫറൻസ് 2026 മേയ് 7 മുതൽ

വാർത്ത: ഇവാ.ടോണി ഫിലിപ്പ്

സിഡ്നി: ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസ് (AUPC) യുടെ നേതൃത്വത്തിൽ 2026 മേയ് 7 മുതൽ 9 വരെ സിഡ്നിയിൽ മലയാളി  പെന്തെക്കോസ്തുകാരുടെ ഏറ്റവും വലിയ ദേശീയ മഹാസമ്മേളനം (National Conference) നടക്കും.  ലോകപ്രശസ്ത സുവിശേഷകന്മാർ പ്രസംഗകരായെത്തും. AUPC നാഷണൽ ക്വയറിനോടൊപ്പം അന്തർദേശീയ തലത്തിൽ നിന്നും ആത്മീയരായ വർഷിപ്പ് ലിഡേഴ്സും ഗാനശുശ്രൂഷയ്ക്ക് പങ്കെടുക്കും.

ആരാധന യോഗങ്ങൾ, ഉണർവ്വുസന്ദേശങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം, യൂത്ത് കോൺഫറൻസ്, സുവിശേഷ പരിശീലനങ്ങൾ, കുടുംബസംഗമം, മാധ്യമ പ്രവർത്തകരുടെ സംഗമം, തുടർച്ചയായ പ്രാർത്ഥന തുടങ്ങിയവ കോൺഫറൻസിന്റെ വിവിധ സെക്ഷനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

AUPC പ്രസിഡന്റ് പാസ്റ്റർ ജെസ്വിൻ മാത്യു (0451665431) യും സെക്രട്ടറി ഇവാ. ടോണി ഫിലിപ്പ് (0468468002)യും സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

വ്യക്തികൾക്കും, കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും, ആത്മീയ നവോത്ഥാനത്തിന് വഴിയൊരുക്കുന്ന വലിയ സംഗമമായി കോൺഫ്രൻസ് മാറുമെന്ന് നേതൃത്വം അറിയിച്ചു.