ഐപിസി യുകെ ആൻറ് അയർലൻ്റ് റീജീയൻ ശുശ്രുഷകാ സമ്മേളനം ഒക്ടോ.25 ന്
വാർത്ത: പാസ്റ്റർ പി.സി. സേവ്യർ
സ്റ്റോക്ക് ഓൺ ട്രൻ്റ് : ഐപിസി യുകെ അൻ്റ് അയർലൻ്റ് റീജിയനിലെ 42 സഭകളിലെ ശുശ്രുഷകന്മാരുടെ പ്രഥമ കുടു:ബ സമ്മേളനം ഒക്ടോ. 25ന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രൻ്റിൽ നടക്കും.
റീജയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) ക്ലാസുകൾ നയിക്കും. റീജയൻ ഭാരവാഹികളും ലോക്കൽ ഐപിസി അഗാപ്പേ സഭയും ക്രമീകരണങ്ങൾ ഒരുക്കും.

