സാമൂഹിക പ്രതിബദ്ധത നിറവേറ്റി നിരണം യുപിഎഫിൻ്റെ പഠനോപകരണ വിതരണം

സാമൂഹിക പ്രതിബദ്ധത നിറവേറ്റി നിരണം യുപിഎഫിൻ്റെ പഠനോപകരണ വിതരണം

നിരണം: അപ്പർകുട്ടനാട്ടിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ നിരണം യുപിഎഫിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സെമിനാറും പഠനോപകരണ വിതരണം മാത്യു ടി.തോമസ് എംഎൽഎ നിർവഹിച്ചു. ആത്മീയപ്രവർത്തനങ്ങൾക്കൊപ്പം നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി യുപിഎഫ് നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണെന്ന് മാത്യു ടി.തോമസ് എംഎൽഎ പറഞ്ഞു.

ഐപിസി സഭ സ്റ്റേറ്റ് പ്രസ്ബിറ്ററും ഗ്ലോബൽ യുപിഎഫ് ചെയർമാനുമായ പാസ്റ്റർ സാം പി.ജോസഫ് വചനസന്ദേശം നൽകി. നിരണം യുപിഎഫ് പ്രവർത്തനങ്ങൾ 25 വർഷം പിന്നിടുന്നതിൻ്റെ ഭാഗമായുള്ള സിൽവർ ജൂബിലി പ്രവർത്തനങ്ങളുടെ സമർപ്പണവും പാസ്റ്റർ സാം പി.ജോസഫ് നിർവഹിച്ചു. നിരണം യുപിഎഫിന്റെ വിപുലമായ പ്രവർത്തനങ്ങളെ അനുമോദിച്ചു. സ്വാർത്ഥതയില്ലാത്ത ദൈവ സ്നേഹമാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.

നിരണം യുപിഎഫ് ജനറൽ സെക്രട്ടറി പാസ്റ്റർ മാത്യു ജോർജ് നിരണം അധ്യക്ഷത വഹിച്ചു. നിരണം യുപിഎഫ് പ്രസിഡന്റ്‌ സ്റ്റാൻലി കെ.ഉമ്മന്റെ നിർദേശങ്ങളും ഉപദേശങ്ങളും സഹകരണവും ഏറെ സഹായകരമായിരുന്നെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് യുപിഎഫ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞു.  

ലക്ഷ്യബോധമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടത് ഇന്നിൻ്റെ ആവശ്യമാണെന്ന് ഐപിസി പവർ വിബിഎസ് വിഭാഗം സെക്രട്ടറി പാസ്റ്റർ ബിജു മാത്യു പറഞ്ഞു. സുരേഷ് തോമസ്, എം.ടി.വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ റെജി കണിയാംകണ്ടത്തിൽ, ബിനീഷ്, ഷൈനി, അലക്സ്‌ പുത്തുപ്പള്ളി, രാഖി, പാസ്റ്റർമാരായ തോമസ് വർഗീസ്, പി.സി.വർഗീസ്, ജോമോൻ തെക്കേക്കര, ജോൺസൺ എന്നിവർ പ്രസംഗിച്ചു.