പാസ്റ്റർ ജോൺസൺ പള്ളികുന്നേലിൻ്റെ ഭാര്യ റെയ്ച്ചൽ ജോൺസൺ(54) നിര്യാതയായി
കോട്ടയം : ഐപിസി നേര്യമംഗലം സെൻ്റർ മണിപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ പള്ളികുന്നേലിന്റെ ഭാര്യ റെയ്ച്ചൽ ജോൺസൺ (കൊച്ചുമോൾ - 54) നിര്യാതയായി.
ഫെബ്രു.24ന് ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ ഐപിസി നേര്യമംഗലം സെൻ്ററിൻ്റെ നേതൃത്വത്തിൽ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാളിൽ പൊതുദർശനവും അനുസ്മരണവും നടക്കും. കൂടാതെ പാമ്പാടി വട്ടമലപ്പടിയിലുള്ള സ്വവസതിയിലും ഇന്ന് (24 തിങ്കൾ) വൈകിട്ട് 7:30 മുതൽ10 വരെ ശുശ്രൂഷ നടക്കും.
സംസ്കാരം ഫെബ്രു.25 ചൊവ്വ രാവിലെ 7:30ന് വട്ടമലപ്പടി ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷ ആരംഭിച്ച് 11:30ന് ഭവനത്തിലെ ശുശ്രൂഷകൾ അവസാനിക്കും. തുടർന്ന് ഐപിസി പുതുപ്പള്ളി സെന്ററിന്റെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
മകൻ: ഷോൺ ജോസ് ജോൺസൺ.
Advertisement





































