ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവം.6 മുതൽ
ഓസ്റ്റിൻ: ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവെൻഷൻ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664) നടക്കും.
വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജു മേത്ര (കേരളം) മുഖ്യ പ്രഭാഷണം നടത്തും.
6, 7 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുയോഗവും 8 ന് ഞായറാഴ്ച രാവിലെ 10 മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, അലക്സ് ജോർജ് 512.287.1550
വാർത്ത: നിബു വെള്ളവന്താനം




