പിസിനാക് തിരുവത്താഴ ശുശ്രൂഷ: പാസ്റ്റർ ഫിന്നി തോമസ് നേതൃത്വം നൽകും

പിസിനാക് തിരുവത്താഴ ശുശ്രൂഷ: പാസ്റ്റർ ഫിന്നി തോമസ് നേതൃത്വം നൽകും
ad
ad
ad

വാർത്ത: കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

ചിക്കാഗോ: നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ ഇംഗ്ലീഷ് സെഷനിൽ, ഞായറാഴ്ച നടക്കുന്ന സമാപന യോഗത്തിൽ പാസ്റ്റർ ഡേവിസ് എബ്രഹാം അധ്യക്ഷത വഹിക്കും. പാസ്റ്റർ ഫിന്നി തോമസ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൻയുവജന പങ്കാളിത്തമാണ് ഇത്തവണത്തെ പിസിനാക് കോൺഫറൻസിന്റെ തുടക്കം മുതൽ പ്രകടമാകുന്നത്. ഡോ..ജോനാഥാൻ ജോർജ് ഇംഗ്ലീഷ് സെഷൻ കൺവീനറായി പ്രവർത്തിക്കുന്നു.

 

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫെറെൻസിന്റെ രണ്ടാം ദിനമായ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ എട്ടര മണിക്ക് ശുശ്രൂഷയിലെ വിജയം എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടക്കും. പ്രധാന സമ്മേളന വേദിയിൽ നടക്കുന്ന സെമിനാറിൽ പാസ്റ്റർ കെ  ഒ ജോൺസൺ അധ്യക്ഷനാകും. പാസ്റ്റർ മാത്യു ഡി ജോർജ്, ഡോ ജോൺസൺ ജോർജ് എന്നിവർ പ്രസംഗിക്കും.

രാവിലെ 10ന് ആരംഭിക്കുന്ന മറ്റൊരു സെമിനാറിൽ പാസ്റ്റർ ജോബി ദാനിയേൽ അധ്യക്ഷനായിരിക്കും ഡോക്ടർ സജി ഫിലിപ്പ്,പാസ്റ്റർ സതീഷ് കുമാർ എന്നിവർ പ്രസംഗിക്കും  

ഉച്ചയ്ക്ക് ഒന്നരയ്ക്ക് എഫിഫാനി റൂമിൽ റൈറ്റേഴ്സ് ഫോറത്തിന്റെ മീറ്റിംഗ് നടക്കും പ്രസിഡന്റ് രാജൻ ആര്യപള്ളി അധ്യക്ഷൻ ആയിരിക്കും. നിബു വെള്ളവന്താനം സ്വാഗതം പറയും. റവ ജോർജ് മാത്യു പുതുപ്പള്ളി  സന്ദേശം നൽകും. അവാർഡ് വിതരണവും, ബ്രദർ കെ എം ഈപ്പൻ, പാസ്റ്റർ സാംകുട്ടി മത്തായി, സൂസൻ ബി ജോൺ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.

ഇതേസമയം നിർമ്മാണ ബി റൂമിൽ ലീഡർഷിപ്പ് എംപവർ മെന്റ് സെമിനാർ നടക്കും പാസ്റ്റർ ജോയ് പുന്നൂസ് അധ്യക്ഷനായിരിക്കും പാസ്റ്റർ കോശി വൈദ്യൻ, സണ്ണി ഫിലിപ്പ്, ഫിന്നി എബ്രഹാം എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.

 ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ജനറൽബോഡി മീറ്റിംഗ് പ്രധാന ഓഡിറ്റോറിയത്തിൽ നടക്കും. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കേ സ്റ്റീഫൻസൺ അധ്യക്ഷത വഹിക്കുന്ന പൊതു യോഗത്തിൽ കഴിഞ്ഞ പിസിനാക് കോൺഫറൻസ് റിപ്പോർട്ടുകൾ മുൻ നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുമൂട്ടിൽ,സെക്രട്ടറി രാജു പൊന്നൊലിൽ,ട്രഷറർ ബ്രദർ ബിജു തോമസ് എന്നിവർ അവതരിപ്പിക്കും. ഈ സമ്മേളനത്തിൽ വച്ച് 41 മത് പിസിനാക് കോൺഫറൻസിന്റെ സ്ഥലം തീരുമാനിക്കും. 2028ലാണ് അടുത്ത സമ്മേളനം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മിറ്റി അംഗങ്ങളെയും പൊതുയോഗത്തിൽ പരിചയപ്പെടുത്തും. പി സി നാക് ഫോക്കസ് ഗ്രൂപ്പിന്റെ അവലോകനം പാസ്റ്റർ ജോർജ് മാത്യു നടത്തും 

ഷാമ്പർഗ് റൂമിൽ ഉച്ചതിരിഞ്ഞ് ഒന്നര മണി മുതൽ ലേഡീസ് മീറ്റിംഗ് നടക്കും. ജീനാ വിൽ‌സൺ അധ്യക്ഷത വഹിക്കുന്ന ലേഡീസ് മീറ്റിങ്ങിൽ ഡോക്ടർ ജൂഡി പ ട്ടാശ്ശേരി ഡോ ആനി ജോർജ് എന്നിവർ പ്രസംഗിക്കും.

വെള്ളിയാഴ്ച വൈകിട്ടത്തെ മീറ്റിങ്ങിൽ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനാകും. പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ ജോർജ് പി ചാക്കോ, പാസ്റ്റർ സാബു വർഗീസ് എന്നിവർ പ്രസംഗിക്കും

 വൈകിട്ട് 10 ആരംഭിക്കുന്ന ടാരി മീറ്റിങ്ങിൽ പാസ്റ്റർ ബാബു കുമ്പഴ അധ്യക്ഷത വഹിക്കും പാസ്റ്റർ സാം ചുങ്കത്ത്, പാസ്റ്റർ എബി മാമൻ എന്നിവർ ശുശ്രൂഷക്ക്‌ നേതൃത്വം നൽകും.

പിസിനാക്കിൽ 'ആരോഗ്യകരമായ ദാമ്പത്യവും കുടുംബപരിപാലനവും' സെമിനാർ ജൂലൈ 4 ശനിയാഴ്ച

ചിക്കാഗോ: നാല്പതാമത് പിസിനാക്  കോൺഫറൻസിനോടനുബന്ധിച്ച് 'ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും' എന്ന വിഷയത്തിൽ പ്രത്യേക സെമിനാർ നടക്കും. ജൂലൈ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 മുതൽ 'നിർവാണ' റൂമിലാണ് സെമിനാർ.

ആധുനിക കാലഘട്ടത്തിലെ ദാമ്പത്യ-കുടുംബ ബന്ധങ്ങളിലെ വെല്ലുവിളികൾക്കൊപ്പം വ്യക്തികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും സെമിനാറിൽ വിശദമായ ചർച്ചകൾ ഉണ്ടാകും.

ഡോ.സാം ജോർജ്, ഡോ.തോമസ് ഇടിക്കുള എന്നിവർ മോഡറേറ്റർമായിരിക്കും.

സെലീന എബ്രഹാം, സാബു ജോർജ്, ഡോ. റെമ ജേക്കബ്, ബിജു തോമസ് എന്നിവർ വിഷയാവതരണം നടത്തും.

ചിക്കാഗോ പിസിനാകിൽ ചർച്ച് അക്കൗണ്ടിംഗ് സെമിനാർ: പുതിയ എഫ്സിആർഎ നിയമങ്ങളും ചർച്ചയാകും 

ചിക്കാഗോ: ചിക്കാഗോ: നാല്പതാമത് പിസിനാക്  കോൺഫറൻസിനോടനുബന്ധിച്ച്, അമേരിക്കയിലെ ചർച്ച് അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക സെമിനാർ നടക്കും. ശനിയാഴ്ച വൈകിട്ട് 4 ന് 'എപ്പഫനി' (Epiphany) റൂമിലാണ് സെമിനാർ നടക്കുക.

​പ്രമുഖ ഫിനാൻഷ്യൽ വിദഗ്ദ്ധനായ മൈക്കിൾ മാത്യു മോഡറേറ്ററായിരിക്കുന്ന ചർച്ചയിൽ, ചർച്ച് അക്കൗണ്ടിംഗിൽ അനുവർത്തിക്കേണ്ട കൃത്യമായ നിയമങ്ങളെക്കുറിച്ച് പ്രസാദ് ജോർജ് (CPA), കെ. ഒ. ജോസ് (CPA), തോമസ് വർഗീസ് (CPA), റോയി മേപ്രാൽ (CPA), ടാക്സ് അറ്റോർണി ഡവിൻ ഡാനിയൽ എന്നിവർ സംസാരിക്കും.

​അമേരിക്കയിലെ ചർച്ച് അക്കൗണ്ടിംഗിന് പുറമെ, ഇന്ത്യയിലെ പുതിയ എഫ്.സി.ആർ.എ (FCRA) നിയമങ്ങളെക്കുറിച്ചും വിദേശ മലയാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക വിവരങ്ങളെക്കുറിച്ചും സെമിനാറിൽ വിശദമായ ചർച്ചകൾ നടക്കും.

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം; പിസിനാക്കിൽ ചർച്ച; ഡോ.ജോർജ് മാത്യു മോഡറേറ്റർ

വാർത്ത: കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

ചിക്കാഗോ: പിസിനാക്  കോൺഫറൻസിനോടനുബന്ധിച്ച് വൃദ്ധജന സംരക്ഷണത്തെക്കുറിച്ച് നടത്തുന്ന 'ഓൾഡ് ഈസ് ഗോൾഡ്' എന്ന സെമിനാറിൽ ഡോ. ജോർജ് മാത്യു മോഡറേറ്ററായിരിക്കും. ജീവിതത്തിന്റെ സായന്തനത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണവും അവർ നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുന്ന സെമിനാറിൽ ഡോ. വില്ലി എബ്രഹാം, ഡോ. റെനു വർഗീസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

​ഇന്ത്യയിൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചുവരുമ്പോൾ, അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് ഹോമുകളിലും മറ്റും അഭയം തേടേണ്ടി വരുന്ന മുതിർന്ന പൗരന്മാരുടെ എണ്ണവും കുറവല്ല. ഈയൊരു സാഹചര്യത്തിൽ, മാതാപിതാക്കൾക്ക് അർഹമായ സ്നേഹവും പരിചരണവും ഉറപ്പാക്കേണ്ടത് പുതിയ തലമുറയുടെ കടമയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ സെമിനാറിന്റെ ലക്ഷ്യം.

​വാർദ്ധക്യകാലത്ത് മാതാപിതാക്കൾ നേരിടുന്ന ഒറ്റപ്പെടലിനും പ്രതിസന്ധികൾക്കും പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഈ സെമിനാർ ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: 847 912 5578

പിസിനാക്ക്: തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ നേതൃത്വം നൽകും

പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ

ചിക്കാഗോ: നാൽപ്പതാമത് പിസിനാക്ക്  കോൺഫറൻസിന്റെ സമാപന ദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ, ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷ നടക്കും. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ ശുശ്രൂഷയ്ക്ക് മുഖ്യ നേതൃത്വം നൽകും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 പാസ്റ്റർമാർ അദ്ദേഹത്തോടൊപ്പം ശുശ്രൂഷകളിൽ സഹകരിക്കും. പാസ്റ്റർമാരായ പ്രിൻസ് പോൾ, ജോൺസൻ ഫിലിപ്പ്, പി. എസ്. മാത്യു, എബി ബെൻ എന്നിവർ മുഖ്യ സഹായികളായി പ്രവർത്തിക്കും. ഇംഗ്ലീഷ് സെഷനിലെ തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ഫിന്നി തോമസ് നേതൃത്വം നൽകും.

കോൺഫറൻസ് പ്രതിനിധികൾക്ക് പുറമെ ചിക്കാഗോ സിറ്റിയിലെ മുഴുവൻ പെന്തെക്കോസ്ത് സഭാംഗങ്ങളും  വിശുദ്ധ ശുശ്രൂഷയിൽ പങ്കുചേരും. ശുശ്രൂഷയുടെ പ്രാദേശിക ക്രമീകരണങ്ങൾക്ക് പാസ്റ്റർമാരായ പ്രിൻസ് പോളും ജോൺസൺ ഫിലിപ്പും നേതൃത്വം നൽകും.

 

ഡോ. സതീഷ് കുമാർ, ഡോ. സജി ഫിലിപ്പ്, പാസ്റ്റർ ജോബി ഡാനിയൽ

പിസിനാക്കിൽ വെള്ളിയാഴ്ച രാവിലെ  ഡോ സതീഷ് കുമാറും ഡോ സജി ഫിലിപ്പും പ്രസംഗിക്കും

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പകൽ 10 മുതൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ. സതീഷ് കുമാർ, ഡോ. സജി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും പാസ്റ്റർ ജോബി ഡാനിയൽ അധ്യക്ഷനായിരിക്കും. തലമുറകളിലേക്കുള്ള വിശ്വാസത്തിന്റെ കൈമാറ്റം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങൾ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയിലെ സീനിയർ പാസ്റ്ററാണ് ഡോക്ടർ സതീഷ് കുമാർ. പ്രധാന സമ്മേളന വേദിയിലാണ് ഈ പ്രഭാഷണങ്ങൾ നടക്കുന്നത്.

പാസ്റ്റർ റോയി വാകത്താനം,പാസ്റ്റർമാരായ സേവിയർ ജെയിംസ്, ജോൺ ടി കുര്യൻ, സണ്ണി താഴമ്പളം,തോമസ് മാമൻ, മാത്യൂസ് വർഗീസ് എന്നിവർ

പിസിനാക് തീം പ്രസന്റേഷൻ ജൂലൈ 4 ന്; പാസ്റ്റർ റോയി വാകത്താനം മോഡറേറ്റർ

ചിക്കാഗോ : നാല്പതാമത് പിസിനാകിന്റെ പ്രധാന ചിന്താവിഷയമായ തലമുറയിൽ നിന്ന് തലമുറയിലേക്ക് എന്ന വിഷയത്തെക്കുറിച്ചുള്ള വിശദമായ ചർച്ച ജൂലൈ 4 ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് പ്രധാന കോൺഫറൻസ് ഹാളിൽ ആരംഭിക്കും. പാസ്റ്റർ റോയി വാകത്താനമാണ് മോഡറേറ്റർ. പാസ്റ്റർമാരായ സേവിയർ ജെയിംസ്, ജോൺ ടി കുര്യൻ, തോമസ് മാമൻ, മാത്യൂസ് വർഗീസ്, സണ്ണി താഴമ്പളം എന്നിവർ വിഷയത്തിന്റെ വിവിധ ഭാഗങ്ങൾ ചർച്ചയിൽ അവതരിപ്പിക്കും. പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ആരാധനയുടെയും സുവിശേഷീകരണത്തിന്റെയും വിശുദ്ധ ജീവിതത്തിന്റെയും പ്രത്യാശയുടെയും പരിശുദ്ധാത്മ നിറവിന്റെ യും ജീവിതാനുഭവങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ആഴമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും. അടുത്ത ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ കൺവീനറാണ് മോഡറേറ്റർ പാസ്റ്റർ റോയി വാകത്താനം.

വാർത്ത: കുര്യൻ ഫിലിപ്പ് (847 912 5578)