കേരളത്തിന് അഭിമാനമായി വയനാട് സ്വദേശി വി.കെ. വർഗീസ് 

കേരളത്തിന് അഭിമാനമായി വയനാട് സ്വദേശി വി.കെ. വർഗീസ് 

രാജസ്ഥാൻ: 2022 സ്വാതന്ത്ര്യ ദിനത്തിൽ  അതിവിശിഷ്ട  സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു അർഹനായ അസിസ്റ്റന്റ് കമാൻഡന്റ് വി.കെ.വർഗീസിന് അതിർത്തി രക്ഷാസേനയുടെ സ്ഥാപനദിവസമായ ഡിസംബർ 1ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മെഡൽ നൽകി ആദരിച്ചു. ഇതിനുമുമ്പ് ആഗസ്റ്റ് 2015ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും, 2021ൽ അതിഉത്കൃഷ്ട സേവാപതക്കും  വി. കെ.വർഗീസിന് ലഭിച്ചിട്ടുണ്ട്. മീനങ്ങാടി സ്കൂൾകുന്ന്, വാച്ചേരി വീട്ടിൽ വി കെ  വർഗീസ് വയനാട്ടിൽ കാര്യമ്പാടി എ.ജി. സഭാംഗമാണ്.  

രാജസ്ഥാനിൽ സേവനം ചെയ്യുന്ന ഇദ്ദേഹം ഇപ്പോൾ ബാഡ്മിർ ബേർശേബാ സഭയിൽ അംഗമാണ്.  ഭാര്യ: സിൽവി വർഗീസ്. മക്കൾ: ഡോ. വിപിൻ വർഗീസ്-  ഡോ. സാറാ വിപിൻ

Advertisement