പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തെ ചേർത്തണച്ച് ഐപിസി ആക്ഷൻ കൗൺസിൽ

പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തെ ചേർത്തണച്ച് ഐപിസി ആക്ഷൻ കൗൺസിൽ

കോട്ടയം: ഐപിസി തൂക്കുകുളം സഭാ ശുശ്രൂഷകനായിരിക്കെ 49 മത്തെ വയസിൽ ഓട്ടം തികച്ച് അക്കര നാട്ടിലെത്തിയ പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തിനു ആശ്വാസമായി ഐപിസി ആക്ഷൻ കൗൺസിൽ.

ഒട്ടേറെയിടങ്ങളിൽ സുവിശേഷ പ്രവർത്തനത്തിനും സഭാസ്ഥാപനത്തിനും കഠിനാദ്ധ്വാനം ചെയ്ത ഐപിസിയിലെ സജീവ സുവിശേഷകനായിരുന്നു പാസ്റ്റർ കിഷോർ കുമാർ.നല്ലൊരു സംഘാടകനും വേദാദ്ധ്യാപകനും പ്രസംഗകനും ആയിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാസ്റ്റർ കിഷോർ സജീവമായിരുന്നു. ശുശ്രൂഷാകാലയളവിൽ ഏറെക്കാലവും പുതിയ പ്രവർത്തന മേഖലകളിലും ചെറിയ സഭകളിലുമായിരുന്നു തൻ്റെ പ്രവർത്തനവും ശുശ്രൂഷയും സഭാ പ്രവർത്തനവും എല്ലാം. സ്വന്തമായി ഒരു ഭവനം തൻ്റെ ജീവിതാഭിലാഷമായിരുന്നു. അതിനായി ഏറെ ശ്രമിക്കുകയും ചെയ്തിരുന്നു.

തേജസ്സേറിയ ശുശ്രൂഷ ചെയ്തു വരവേയുള്ള തൻ്റെ വേർപാട് പെന്തെക്കോസ്തു ലോകത്തെ ഏറെ പേരിൽ അതു വേദനയായി. കുടുംബ പശ്ചാത്തലം മനസിലാക്കി ഫണ്ട് രൂപീകരണത്തിനായി ഐപിസി ആക്ഷൻ കൗൺസിൽ നേതൃത്വം നല്കി. പാസ്റ്റർ കിഷോർ കുമാർ കുടുംബ സഹായ പദ്ധതിയിലൂടെ സമാഹരിച്ച 5,06,600 രൂപ മെയ് 14 ന് ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടന്ന യോഗത്തിൽ ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കെ.സി ജോൺ  പാസ്റ്റർ കിഷോർ കുമാറിൻ്റെ കുടുംബത്തിനു കൈമാറി.

ഐപിസി മുൻ ജനറൽ ട്രഷറാർ ബ്രദർ സജി പോൾ അദ്ധ്യക്ഷനായിരുന്നു. ഐപിസി ആക്ഷൻ കൗൺസിൽ പ്രവർത്തകരായ മാത്യു സാം കൊട്ടാരക്കര, എൻ.സി.ബാബു, ജോസ് ഓതറ എന്നിവരും സന്നിഹിതരായിരുന്നു.

പാസ്റ്റർ തോമസ് കുര്യൻ ഫണ്ട് സമാഹരണത്തിനായി നേതൃത്വം വഹിച്ചു.

Advertisement