തൃശൂരിൽ 'ക്രൂശിൻ്റെ വഴിയിൽ ' റോഡ്ഷോ ആരംഭിച്ചു
ത്യശൂർ: യേശുക്രിസ്തു അനുഭവിച്ച കഷ്ടാനുഭവങ്ങളുടെയും പീഢനങ്ങളുടെയും കനൽ വഴികളുടെ ദൃശ്യാവിഷ്‌കരണമായ 'ക്രൂശിൻ്റെ വഴിയിൽ' റോഡ്ഷോ ആരംഭിച്ചു. ഗ്ലോറിയ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം ഞായർ വരെ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറും. ചെയർമാൻ എ.സി ജോസ് ഉദ്ഘാടനം നിർവഹിച്ചു.
യേശുക്രിസ്‌തുവിൻ്റെ ജീവിതവും ക്രൂശീകരണവും ഉയർത്തെഴുന്നേൽപ്പും സമുന്വയിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ദൃശ്യാവിഷ്‌കരണത്തിൻ്റെ രചന തോമസ് ജോൺ നിർവഹിച്ചിരിക്കുന്നു. ടോണി ഡി. ചെവ്വൂക്കാരൻ, റോയ് പാപ്പച്ചൻ, ഡെജി പി.ജോസ്, പി.ഡി പൗലോസ്, ജെസി അറക്കൽ എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. വിവിധ കഥാപാത്രങ്ങളായി 15 കലാകാരന്മാർ വേദിയിൽ അഭിനയിക്കുന്നു.
ഉദ്ഘാടന സമ്മേള നത്തിൽ സി.വി ലാസർ, ബെൻ റോജർ, ടോണി ഡി. ചെവൂക്കാരൻ, ജോസഫ് പി.എസ് എന്നിവർ പ്രസംഗിച്ചു.