വൈപിസിഎ ജനറൽ ക്യാമ്പ് സെപ്റ്റംബർ 16 മുതൽ തിരുവനന്തപുരത്ത്
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈ.പി.സി.എ ജനറൽ ക്യാമ്പ് സെപ്റ്റംബർ 16 തിങ്കൾ മുതൽ 18 ബുധൻ വരെ തിരുവനന്തപുരം കുടപ്പനമൂട്, വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ നടക്കും.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ബിനു തമ്പി ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റേഴ്സ് ബിജു തമ്പി, കുരുവിള റ്റി. എം, പ്രിൻസ് തോമസ്, സൈലസ് മാത്യു, രഞ്ജിത്ത് ഏബ്രഹാം, ഷിബു മാത്യു, സുജിത് എം. സുനിൽ, സ്റ്റാൻലി ജേക്കബ്, സിബി കുര്യൻ, രൂഫോസ് ജോൺ, രൂഫോസ് കുര്യാക്കോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും. 'Rooted in Christ, growing together ' എന്നതാണ് ചിന്താവിഷയം.
ബ്രദർ ജോയൽ പടവത്തിൻ്റെ നേതൃത്വത്തിൽ വൈപിസിഎ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. വൈപി സിഎ ജനറൽ, സ്‌റ്റേറ്റ് ഭാരവാഹികൾ നേതൃത്വം നല്കും.