ദുരന്ത മേഖലയിൽ ആശ്വാസമായി വീണ്ടും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്

ദുരന്ത മേഖലയിൽ ആശ്വാസമായി വീണ്ടും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്

വയനാട്: സിഇഎം ജനറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പതിനാലംഗ ടീം കഴിഞ്ഞ വർഷം ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമലയും സമീപ പ്രദേശങ്ങളും സന്ദർശിക്കുകയും 20 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

ചൂരൽമല ഫുൾ ഗോസ്പിൽ പെന്തക്കോസ്റ്റാൾ ചർച്ച് ഓഫ് ഇന്ത്യ സഭയിൽ ക്രമീകരിച്ച പ്രത്യേക മീറ്റിംഗിൽ സിഇഎം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് വയനാട് സെന്റെർ മിനിസ്റ്റർ പാസ്റ്റർ എൽദോ പി. ജോസഫ്, ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ തോമസ് എന്നിവർ പ്രസംഗിച്ചു. 

പാസ്റ്റർ ബ്രിജി വർഗീസ് , പാസ്റ്റർ ജോമോൻ കോശി (സിഇഎം വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ സാം ജി കോശി (ജനറൽ കോഡിനേറ്റർ), പാസ്റ്റർ ബിജു പോൾ (ശാരോൻ, വയനാട് സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ജോസ് ജോർജ്ജ് , പാസ്റ്റർ റിവിൻ റോയ് വർഗീസ് , ബ്രദർ ആൽവിൻ എന്നിവർ സഹായങ്ങൾ വിതരണം ചെയ്തു. പാസ്റ്റർ സജി വർഗീസ് അനുഗ്രഹ പ്രാർത്ഥന നടത്തി.

ദുരന്തം അനുഭവിച്ച സഹോദരങ്ങൾ അവരുടെ വേദനകൾ പങ്കുവെക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും, അവരിൽ ചിലരുടെ തകർന്ന് പോയ വീടുകൾ സന്ദർശിക്കുകയും നിജസ്ഥിതികൾ മനസ്സിലാക്കുകയും ചെയ്തു. പല ഘട്ടങ്ങളിലായി നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ എൽദോസ് കെ കുര്യാക്കോസ് , സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.