അപ്കോൺ: സംയുക്ത ആരാധനയും പ്രവർത്തനോദ്ഘാടനവും

അപ്കോൺ: സംയുക്ത ആരാധനയും പ്രവർത്തനോദ്ഘാടനവും

അബുദാബി: അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 - 26 ( APCCON ) പ്രവർത്തനോദ്ഘാടനവും സംയുക്ത ആരാധനയും ജൂൺ 20 ന് അബുദാബി മുസഫയിൽ നടന്നു. പാസ്റ്റർ തോമസുകുട്ടി ഐസക് അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ഡോ. അലക്സ് ജോൺ  ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജേക്കബ് ഡാനിയൽ, പാസ്റ്റർ സിജു സക്കറിയ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ സി ജോർജ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. അപ്കോൺ ക്വയർ ഗാനങ്ങൾ ആലപിച്ചു.

അപ്കോൺ പ്രസിഡന്റ് ഡോ. അലക്സ് ജോൺ , ഉപാധ്യക്ഷൻ ഡോ. ഷിബു വർഗീസ്, സെക്രട്ടറി ജോ സി മാത്യു, ട്രഷറർ  ജോൺ മാത്യു, എന്നിവർ നേതൃത്വം നൽകി.