സ്മിതാ ചാക്കോയ്ക്ക് സാധന-ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

സ്മിതാ ചാക്കോയ്ക്ക് സാധന-ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

ബെംഗളൂരു: പ്രേരണ - ഡോൺ ബോസ്‌കോ എജ്യുക്കേറ്റേഴ്‌സ് എക്‌സലൻസ് അവാർഡ് 2024-ൻ്റെ സാധന-ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബെംഗളരു സെൻ്റ് ജോസഫ്സ് പി.യു.കോളേജ് വൈസ് പ്രിൻസിപ്പാൾ സ്മിതാ ചാക്കോയ്ക്ക് സമ്മാനിച്ചു. ടി. സി.പാളയ ഡോൺ ബോസ്കോ കോളേജിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റീസും കർണാടക ലോകായുക്തയുമായിരുന്ന സന്തോഷ് ഹെഗ്ഡെ അവാർഡ് വിതരണം ചെയ്തു. 

വിദ്യാഭ്യാസ മേഖലയോടുള്ള സമർപ്പണവും പ്രതിബദ്ധതയും വിലമതിക്കാനാവാത്ത മാർഗനിർദ്ദേശത്തിനും വർഷങ്ങളായി എണ്ണമറ്റ വിദ്യാർഥികളുടെ മനസ് രൂപാന്തരപ്പെടുത്തുന്നതിനുമുള്ള വിലമതിക്കാനാവാത്ത സംഭാവനകൾക്കുമാണ് സ്മിതാ ചാക്കോയ്ക്ക് അവാർഡ് സമ്മാനിച്ചത്.

ബാംഗ്ലൂർ ജാലഹള്ളി റ്റി.പി.എം സഭാംഗമായ സ്മിതാ ചാക്കോ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ്‌ കർണാടക സ്റ്റേറ്റ് കോർഡിനേറ്ററുമായ ചാക്കോ കെ തോമസിൻ്റെ ഭാര്യയാണ്. നേരത്തെ മികച്ച ഇംഗ്ലീഷ് ലേഖനത്തിനുള്ള ക്രൈസ്തവ മാധ്യമ അവാർഡുകൾ നേടിയിട്ടുണ്ട്.