ഇന്ത്യയിലെ ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകള്‍: സന്ദേശ യാത്ര ശ്രദ്ധേയമായി
വയനാട്: വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത സഹകരണത്തിൽ ഇന്ത്യയിലെ ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകള്‍ എന്ന വിഷയത്തിൽ സന്ദേശ യാത്ര വയനാട്ടിൽ സംഘടിപ്പിച്ചു.

ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍, യഥാര്‍ത്ഥത്തില്‍ കഴിഞ്ഞകാല മിഷനറിമാര്‍ ആര്? ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയിലി, വില്യം കേറി, ഡോ. ഐഡ സ്കഡ് (CMC വെല്ലൂർ), ഫാ.ചാവറ കുര്യാക്കോസ് ഏലിയാസ്, എമി കാർമൈക്കള്‍ തുടങ്ങിയ ആയിരക്കണക്കിന് മിഷനറിമാർ എന്തൊക്കെയാണ് ഈ രാജ്യത്തിന് ചെയ്ത സംഭാവനകള്‍? ഭാരതത്തെ ആധുനികമാക്കിയതില്‍ അവരുടെ പങ്ക് എന്ത്? എന്നീ വിഷയങ്ങളെ അധികരിച്ച് സംഗീത ശുശ്രൂഷയുടെ അകമ്പടിയോടെ പ്രഭാഷണങ്ങളും, ലഹരി വിരുദ്ധ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടന്നു.

ജില്ലയിലെ പാസ്റ്റേഴ്‌സിനെയും പൊതുജനങ്ങളെയും ഉള്‍ക്കൊള്ളിച്ച് ജനുവരി 10ന് രാവിലെ 9 മുതല്‍ കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ. ടി സിദ്ദീഖ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ- ആതുര സ്ഥാപന സ്ഥാപകരായ ക്രൈസ്തവ മിഷനറിമാർ സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരെ ഉയർത്തിക്കൊണ്ടു വരുവാൻ പരിശ്രമിച്ചവരാണെന്നും, താൻ തന്നെ ഒരു ക്രൈസ്തവ പ്രസ്ഥാനം സ്ഥാപിച്ച വിദ്യാലയത്തിന്റെ ഗുണഭോക്താവാണെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സന്ദേശ യാത്ര ക്യാപ്റ്റൻ കെ. ജെ. ജോബ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സിജോ ജോസഫ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.

കല്‍പ്പറ്റ ടൗണ്‍ മുട്ടില്‍, കാക്കവയല്‍, മീനങ്ങാടി, കൊളഗപ്പാറ, ബീനാച്ചി,ബത്തേരി വിൽട്ടൻ ഹോട്ടൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രഭാഷണ പ്രഭാഷണങ്ങൾക്ക് ശേഷം ബത്തേരിചുങ്കം ജംഗ്ഷനില്‍ സമാപിച്ചു.
സമാപന സമ്മേളനത്തിൽ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞയും ക്രിസ്തീയ മുദ്രാവാക്യ ഏറ്റ് പറച്ചിലും വേറിട്ട അനുഭവമായി. പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫൻ, എം. സി. രമേശ്, ഇ.വി. ജോൺ, ടി. എസ് ജോസഫ്, എം.ജെ. വർഗ്ഗീസ്, എം.പി.ജോസഫ്, ശശി പോൾ, കെ.എം.സുരേഷ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ആമുഖ പ്രസംഗം നടത്തി.

ക്രൈസ്തവ ഗായകൻ സോജൻ മീനങ്ങാടിയും സണ്ണി എടക്കരയും എല്ലാ കേന്ദ്രങ്ങളിലും ഗാനവിരുന്ന് ഒരുക്കി. കെ ജെ. ബെന്നി YNC കോഴിക്കോട് നേതൃത്വം നൽകി.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യാത്രയിലൂടെനീളം സംഘാംഗങ്ങൾ ലഘുലേഖാ വിതരണം ചെയ്തു.
Advertisement

















































































