എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡെസ്ക്കൂൾ താലന്തു ടെസ്റ്റ് ഡിസം. 9 ന്

എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡെസ്ക്കൂൾ താലന്തു ടെസ്റ്റ് ഡിസം. 9 ന്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡെസ്ക്കൂൾ താലന്തു ടെസ്റ്റ് ഡിസംബർ 9 ശനിയാഴ്ച രാവിലെ പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എ.ജി മലയാളം ഡിസ്ട്രിക്റ്റ് ട്രഷറർ പാസ്റ്റർ.പി.കെ.ജോസ് ഉദ്ഘാടനം ചെയ്യും.
സൺഡെസ്ക്കൂൾ ഡയറക്ടർ ബ്രദർ.സുനിൽ പി .വർഗീസ് അധ്യക്ഷനായിരിക്കും.
രാവിലെ 8 മുതൽ 9 വരെ രജിസ്ട്രേഷൻ 9 മുതൽ 9.30 വരെ ഉദ്ഘാടനവും  തുടർന്ന് താലന്ത് ടെസ്റ്ററും നടക്കും.

ബിഗിനർ മുതൽ സീനിയർ വരെയുള്ള വിവിധ ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
മൂന്ന് മേഖലകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. സൺഡെസ്ക്കൂൾ സെക്രട്ടറി  ടി. ജോൺസൺ (തിരുവനന്തപുരം), ട്രഷറർ ബിജു ദാനിയേൽ (എറണാകുളം) എന്നിവർ നേതൃത്വം നൽകും.

Advertisement