അവാർഡ് വിതരണവും വിദ്യാർത്ഥി സമ്മേളനവും

അവാർഡ് വിതരണവും വിദ്യാർത്ഥി സമ്മേളനവും

തൃശൂർ : ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച പെന്തകോസ്ത് സഭകളിലെ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ജൂൺ 29 ശനി രാവിലെ 10 ന് മിഷൻ ക്വാർട്ടേഴ്‌സ് ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കും.

വോയിസ്‌ ഓഫ് ഗോസ്പലിന്റെയും ഫുൾ ഗോസ്പൽ ചർച്ചിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാസ്റ്റർ ദാനിയേൽ ഐയ്രൂർ അധ്യക്ഷത വഹിക്കും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു, ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ടോണി ഡി. ചെവൂക്കാരൻ എന്നിവർ മുഖ്യ അതിഥികളിയി പങ്കെടുക്കും. പാസ്റ്റർ ലേണൽ ദാനിയേൽ, പാസ്റ്റർ ബെൻ റോജർ എന്നിവർ നേതൃത്വം നൽകും