ബഹ്റൈൻ ദൈവസഭ വാർഷിക സമ്മേളനത്തിന് അനുഗ്രഹീത സമാപ്തി

ബഹ്റൈൻ ദൈവസഭ വാർഷിക സമ്മേളനത്തിന് അനുഗ്രഹീത സമാപ്തി

മനാമ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പൽ ഇൻ ബഹ്റൈൻ സഭ ആരംഭിച്ച് നാലു പതിറ്റാണ്ടുകൾ പിന്നിട്ടതിനോടനുബന്ധിച്ചു നടന്ന വാർഷിക സമ്മേളനത്തിന് അനുഗ്രഹീത സമാപ്തി.

പാസ്റ്റർ ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ദൈവസഭ മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് റവ.ഡോ. സുശീൽ മാത്യു മുഖ്യ പ്രഭാഷണം നടത്തി.

ജനീഷ് ജോൺ (ബിഎംസിസി, ജോയിൻ്റ് സെക്രട്ടറി), പാസ്റ്റർ വി.പി ഫിലിപ്പ് (ഐപിസി ബഹ്റൈൻ സീനിയർ ശുശ്രൂഷകൻ), പാസ്റ്റർ ജയിസൺ കുഴിവിള (ഐപിസി റീജയൺ വൈസ്സ് പ്രസിഡൻ്), പാസ്റ്റർ റ്റൈറ്റസ് ജോൺസൺ (എംഇപിസി പ്രസിഡന്റ്), പാസ്റ്റർ ബോസ് ബി വർഗ്ഗീസ് (ദൈവസഭ ബഹ്റൈൻ റീജിയണൽ കോർഡിനേറ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (എജി ബഹ്റൈൻ അസ്സോസിയേറ്റ് പാസ്റ്റർ) എന്നിവർ ആശംസകൾ അറിയിച്ചു. 

ഗുഡ്ന്യൂസ് ബഹ്‌റൈൻ ചാപ്റ്ററിനു വേണ്ടി പാസ്റ്റർ ബിജു ഹെബ്രോൻ ആശംസകൾ അറിയിച്ചു.

ദൈവസഭയിലെ കുഞ്ഞുങ്ങളുടേയും യുവാക്കളുടേയും പ്രത്യേക പ്രോഗ്രാമുകൾ സമ്മേളനത്തിന് മനോഹാരിത പകർന്നു.

Advertisement