ബഹ്‌റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30 മുതൽ
സെഗയ: ബഹ്‌റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. സെഗയായിലുള്ള എ.ജി. ചർച്ച് വില്ലയിൽ വൈകുന്നേരം 7:15 മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുക.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.
വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ
Advertisement

































