ഐപിസി പീച്ചി സെന്റർ കൺവെൻഷൻ ഫെബ്രു. 11 മുതൽ

ഐപിസി പീച്ചി സെന്റർ കൺവെൻഷൻ ഫെബ്രു. 11 മുതൽ

തൃശൂർ :ഐപിസി പീച്ചി സെന്റർ കൺവെൻഷൻ ഫെബ്രു. 11 ബുധൻ 15 ഞായർ വരെ വിലങ്ങന്നൂർ ജങ്ഷനുസമീപമുള്ള ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ. വർഗീസ് ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 6ന് പൊതുസമ്മേളനം ആരംഭിക്കും. പാസ്റ്റർമാരായ കെ.ജെ. മാത്യു, റെജി മാത്യു, സജു ചാത്തന്നൂർ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ബി. മോനച്ചൻ എന്നിവർ പ്രസംഗിക്കും.

വ്യാഴം രാവിലെ 10ന് നടക്കുന്ന വുമൺസ് ഫെല്ലോഷിപ്പിൽ റീജ ബിജു പ്രസംഗിക്കും. വെള്ളി, ശനി രാവിലെ 10  നടക്കുന്ന ഉപവാസ പ്രാത്ഥനയിൽ പാസ്റ്റർ ബൈജു ഉപ്പുതറ, പാസ്റ്റർ അനീഷ് എലപ്പാറ എന്നിവർ പ്രസംഗിക്കും. ഞായർ രാവിലെ 9ന് സംയുക്തസഭായോഗം, ഉച്ചകഴിഞ്ഞു 2.30ന് സൺ‌ഡേസ്കൂൾ വാർഷികവും നടക്കും. ജെറോം ഐസക് ടീമും സെന്റർ മ്യൂസിക്‌ ട്രൂപ്പും ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സുനിൽ ടി, സന്തോഷ്‌ ഡേവിസ്, പാസ്റ്റർ എം.പി സാമൂവേൽ, പി.കെ. ഫ്രാൻസിസ്, നിന്റു ജോണി എന്നിവർ നേതൃത്വം നൽകും.