ഐപിസി കൂട്ടിക്കൽ സെന്റർ പ്രവർത്തന ഉദ്ഘാടനവും ഓർഡിനേഷൻ ശുശ്രൂഷയും സെപ്. 11-ന്
കൂട്ടിക്കൽ: ഐപിസി കൂട്ടിക്കൽ സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനവും ഓർഡിനേഷൻ ശുശ്രൂഷയും സെപ്റ്റംബർ 11 വെള്ളിയാഴ്ച കൂട്ടിക്കൽ ബദ്ധായിൽ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ നടക്കും.
ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി.തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, സെന്റർ മിനിസ്റ്റർ പാസ്റ്റർ പി. സി. മാത്യു, സ്‌പോൺസർ മിനിസ്റ്റർ പാസ്റ്റർ അബ്രഹാം സാമുവൽ എന്നിവർ പങ്കെടുക്കും.





