ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവം.16 ന്

ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവം.16 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ 2025-26 അദ്ധ്യായന വർഷത്തിലെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ നവംബർ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പ്രാദേശിക സഭകളിൽ നടക്കും. ആദ്യത്തെ 17 പാഠങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെ ഗ്രേഡ് അടിസ്ഥാനത്തിലാണ് കുട്ടികളുടെ നിലവാരം വിലയിരുത്തുന്നത്.