ഐപിസി ബാംഗ്ലൂർ സെൻ്റർ1ന് പുതിയ ഭാരവാഹികൾ

ഐപിസി ബാംഗ്ലൂർ സെൻ്റർ1ന് പുതിയ ഭാരവാഹികൾ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻ്റർ വൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ( പ്രസിഡൻ്റ്), പാസ്റ്റർ ജോർജ് ഏബ്രഹാം ( വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ടി.എസ്.മാത്യൂ (സെക്രട്ടറി), ജോസ് വർഗീസ് (ജോയിൻ്റ് സെക്രട്ടറി), എബി ജോർജ് (ട്രഷറർ) എന്നിവരടക്കം 23 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്‌സിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പിൻ്റെ  അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.  ഐപിസി കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പി.പി.പോൾസൺ, സ്റ്റേറ്റ് ട്രഷറർ ഷാജി പാറേൽ എന്നിവരും സംബന്ധിച്ചു. 

Advertisement