ബിബ്ലിയ -2023 ബൈബിൾ ക്വിസ് മത്സരം നവം 26 ന്

ബിബ്ലിയ  -2023 ബൈബിൾ ക്വിസ് മത്സരം നവം 26 ന്

കുന്നംകുളം : ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (ACCA)സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിബ്ലിയ -2023 എന്ന പേരിൽ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

 നവം 26 ന് ഇന്ത്യൻ സമയം 5 pm -നായിരിക്കും മത്സരം. നവം.20 വരെ 100 രൂപ നൽകി രജിസ്റ്റർ ചെയ്യാം. മതം, പ്രായം, പരിഗണനകളില്ലാതെ ആർക്കും മത്സരിക്കാം. ഒബ്ജെക്റ്റീവ് ടൈപ് ചോദ്യങ്ങളായിരിക്കും. ഉത്തരങ്ങൾ എ, ബി സി ഡി എന്ന ക്രമത്തിൽ കൊടുത്തിരിക്കും. ശരിയായ ഉത്തരത്തിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

1)ജോഷ്വാ(ജോസിയ)12-22അധ്യായങ്ങൾ,2)റോമ 8-16 അധ്യായങ്ങൾ,3)ലൂക്ക( ലൂക്കോസ്: 5-16 അധ്യായങ്ങൾ,4)1കോറിന്തോസ്(കോരിന്ത്യർ)3-12 എന്നീ ബൈബിൾ ഭാഗങ്ങളിൽ നന്നായിരിക്കും ചോദ്യങ്ങൾ. വിജയികൾ തുല്യമാർക്കോടെ കൂടുതൽ പേർ വന്നാൽ അവർക്കായി വീണ്ടും മത്സരം നടത്തും. ഒന്നാം സമ്മാനം 25000ക രണ്ടാം സമ്മാനം 15000ക മൂന്നാം സമ്മാനം 10000ക കൂടാതെ 1000ക വീതം 5 പ്രോത്സാഹന സമ്മാനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് :ഡോ. സാജൻ സി ജേക്കബ് 9447269049, ബാബു കെ വർഗീസ് 8547079130, ബേബി മുല്ലമംഗലം 9400468424