ദുബായിലും ബഹ്‌റൈനിലും 'ഫെയ്ത്ത് അൺചെയിൻഡ് ' സംഗമം ജൂണിൽ

ദുബായിലും ബഹ്‌റൈനിലും 'ഫെയ്ത്ത് അൺചെയിൻഡ് ' സംഗമം ജൂണിൽ

ന്യൂഡൽഹി: അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം ഇന്ത്യയുടെ (ADF) ആഭിമുഖ്യത്തിൽ ജൂൺ 7 വെള്ളിയാഴ്ച ദുബായിലും, ജൂൺ 12 ബുധനാഴ്ച ബഹ്‌റൈനിലും 'ഫെയ്ത്ത് അൺചെയിൻഡ്' എന്ന പേരിൽ പ്രത്യേക പരിപാടി നടക്കും. ഇന്ത്യയിലെ സുവിശേഷികരണത്തിന് വിവിധ രീതികളിൽ ഭാഗമാകാനുള്ള ഒരു സുവർണ്ണാവസരം ആണിത്.

എഡിഫ് ഇന്ത്യ, ക്രിസ്തിയ മത പീഡനങ്ങളിൽ വിശ്വാസികളോടെപ്പം നില്ക്കുകയും, അവർക്ക് ആവശ്യമുള്ള നിയമപോദേശം നല്കുകയും, അവരെ പ്രതിനിധീകരിക്കുകയും, കൂടാതെ മതസ്വാതന്ത്ര്യത്തിൻ്റെ മൗലികാവകാശത്തെ ലംഘിക്കുന്ന നിയമങ്ങൾക്കെതിരെ ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തിവരുന്ന സംഘടനയാണ്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നാളുകളായി രാജ്യത്തുടനീളം കടുത്ത വിവേചനവും, അക്രമവും ആണ് നേരിടുന്നത്. നിലവിൽ ഇന്ത്യൻ ഭരണഘടന തുല്യത, സംസാര സ്വാതന്ത്ര്യം, അഭിപ്രായപ്രകടനം, മതസ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്തിട്ടും, മതന്യൂനപക്ഷങ്ങൾ ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ട്.  

ഈ സാഹചര്യത്തിൽ വിശ്വാസത്തിൻ്റെ പേരിൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുവാനും അവരുടെ വിശ്വാസങ്ങൾ സ്വതന്ത്രമായി ആചരിക്കുന്നതിനും , പങ്കുവയ്ക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് പ്രായോഗിക പിന്തുണ നല്കി വരികയാണ് എഡിഫ് ചെയ്യുന്നത്.

വരും ദിവസങ്ങളിൽ നടക്കുന്ന ഈ പരിപാടിയിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ഇതിൽ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ മെയ് 25, ശനിയാഴ്ചയ്ക്കുള്ളിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

+91 8447192932, +91 9810956652

Advertisement