'അണയാത്ത അഗ്നിജ്വാല' പുതിയ പതിപ്പ് ഡോ. സജികുമാർ കെ. പി. ഏറ്റുവാങ്ങി 


'അണയാത്ത അഗ്നിജ്വാല' പുതിയ പതിപ്പ് ഡോ. സജികുമാർ കെ. പി. ഏറ്റുവാങ്ങി 
ad
ad
ad

ബഹ്‌റൈൻ: ഗ്ലോബൽ മീഡിയ മിഷൻ പ്രസിദ്ധീകരിച്ച പാസ്റ്റർ ഡോ. വി . പി . ഫിലിപ്പ് എഴുതിയ 'അണയാത്ത അഗ്നിജ്വാല: പരിശുദ്ധാത്മ ശാസ്ത്രവും ഉണർവ്വിൻ ചരിത്രവും' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പിന്റെ കോപ്പി ഐ.പി.സി. ബഹ്‌റൈൻ ചർച് വില്ലയിൽ എ. ടി. എ. ആസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി ഡോ. സജികുമാർ കെ.പി. ഏറ്റുവാങ്ങി വായനക്കാർക്കായി സമർപ്പിച്ചു.

പരിശുദ്ധാത്മ ശാസ്ത്രവും ലോകമെമ്പാടും നടന്ന ഉണർവ്വിൻ മുന്നേറ്റവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കേരള ഉണർവ്വ് പ്രസ്ഥാനങ്ങളെക്കുറിച്ചു പ്രത്യേക വിവരണം നൽകിയിട്ടുണ്ട്. പുതിയ എഡിഷന് അവതാരിക എഴുതിയിരിക്കുന്നത് ഡോ . വിൽസൺ വർക്കി ഹൂസ്റ്റൺ ആണ്. യഥാർത്ഥ ആത്മീയ ഉണർവിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് ഈ പുസ്തകത്തിലൂടെ ലഭ്യമാകുന്നു.

Advertisement