സിഇഎം കരുണയിൻ കരം നാലാമത് ഭവന സമർപ്പണ ശുശ്രൂഷ നടത്തി

സിഇഎം കരുണയിൻ കരം നാലാമത് ഭവന സമർപ്പണ ശുശ്രൂഷ നടത്തി

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) ജനറൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച 'കരുണയിൻ കരം' നാലാമത് ഭവനത്തിന്റെ സമർപ്പണ ശുശ്രൂഷ തൃശ്ശൂർ മാന്ദാമംഗലത്തു നടന്നു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തൃശ്ശൂർ റീജിയൻ മിനിസ്റ്റർ പാസ്റ്റർ കെ.ജെ. ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. സി.ഇ.എം. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസിന്റെ അധ്യക്ഷയിൽ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി. തോമസ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തമ്പി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.    പാസ്റ്റർ ജോമോൻ കോശി, പാസ്റ്റർ സാം ജി.കോശി എന്നിവർ സങ്കീർത്തനം വായിച്ചു. ബ്രദർ റോഷി തോമസ് സി.ഇ. എം. പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാസ്റ്റർമാരായ പി.എം ജോൺ, അഭിലാഷ് കെ.കെ, മാത്യു വി.വി എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ ബ്രിജി വർഗീസ് സ്വാഗതവും  സി.വി ഷിജു നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ സജി വർഗീസ്, സജു, ജോൺ സി. സാം എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മാന്ദാമംഗലം ശാരോൻ സഭാംഗമായ  ഷിബുവിനാണ് ഭവനം പണിതു കൊടുത്തത്. ഈ ഭവനത്തിന്റെ പണിക്കുള്ള സാമ്പത്തിക സഹായം നൽകിയത് ന്യുയോർക്ക് ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്റർ സന്തോഷ് തര്യനും കുടുംബവും ആണ്.