ബ്ലെസ്സ് അടിമാലി ഫെബ്രു.13 മുതൽ

ബ്ലെസ്സ് അടിമാലി ഫെബ്രു.13 മുതൽ

വാർത്ത: സന്തോഷ് ഇടക്കര

അടിമാലി: അടിമാലി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ അടിമാലി പഞ്ചായത്ത്‌ ഗ്രൗണ്ടിൽ 'ബ്ലെസ് അടിമാലി' എന്ന പേരിൽ സുവിശേഷ മഹായോഗങ്ങൾ നടക്കും. ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ നടക്കുന്ന വിവിധ മീറ്റിംഗുകളിൽ പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം, അജി ആന്റണി റാന്നി, കെ.ജെ തോമസ് കുമളി, റെജി മാത്യു ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. തൊടുപുഴ ജെറുസലേം വോയിസ് നേതൃത്വം നൽകുന്ന ഗാന ശുശ്രൂഷയിൽ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ കെ.ബി., ഷാരൂൺ വർഗീസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. 

കഴിഞ്ഞ 13 വർഷമായി അടിമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ദൈവദാസന്മാരും ദൈവമക്കളും സഭാ വ്യത്യാസം കൂടാതെ ദേശത്തിന്റെ വിടുതലിനായും, സഭകളുടെ ഉണർവിനായും, രാജ്യത്തിന്റെ അനുഗ്രഹത്തിനായും പ്രാർത്ഥനക്കയി കൂടിവരുന്ന ഒരു കൂട്ടായ്മയാണ് അടിമാലി പ്രയർ ഫെലോഷിപ്പ്.

എല്ലാ മാസത്തിന്റെയും രണ്ടാമത്തെ തിങ്കളാഴ്ച രാവിലെ 10 മുതൽ 1.30 വരെ പ്രാർത്ഥന നടന്നു വരുന്നു. പാസ്റ്റർ കെ.കെ സണ്ണി പ്രാർത്ഥനക്കു നേതൃത്വം നൽകുന്നു.

ബ്ലെസ് അടിമാലി 2025 ന്റെ അനുഗ്രഹത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. പാസ്റ്റർ കെ കെ സണ്ണി (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ ജോയി പെരുമ്പാവൂർ (IPC), പാസ്റ്റർ കെ എസ് മോനിച്ചൻ (ശാരോൺ ഫെല്ലോഷിപ് ചർച്ച്), പാസ്റ്റർ തിമോത്തിയാസ് കെ (ന്യൂ ലൈഫ് ചർച്ച് ), പാസ്റ്റർ മനോജ്‌ വര്ഗീസ് (അസ്സമ്പളീസ് ഓഫ് ഗോഡ്), പാസ്റ്റർ പി ടി ആന്റണി (ചർച്ച് ഓഫ് ഗോഡ് ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു.