ക്രിസ്ത്യൻ ആപ്ലിക്കേഷനു വിലക്കിട്ട് ചൈനീസ് ഭരണകൂടം

ക്രിസ്ത്യൻ ആപ്ലിക്കേഷനു വിലക്കിട്ട് ചൈനീസ് ഭരണകൂടം

ബെയ്ജിംഗ: ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന ക്രിസ്ത്യൻ ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഹാലോയെ നീക്കം ചെയ്തെന്ന് ആപ്ലിക്കേഷന്‍റെ സ്ഥാപകനായ അലക്സ് ജോൺസാണ് അറിയിച്ചത്. 
ജോൺ പോൾ രണ്ടാമൻ്റെ കമ്മ്യൂണിസത്തിനെതിരായ ചെറുത്തുനിൽപ്പിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ ഉണ്ടായിരിന്നു. ഇതാകും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതു. 2018-ൽ ആരംഭിച്ചതിന് ശേഷം 150-ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ഹാലോ. കമ്മ്യൂണിസ്റ്റ് നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തു ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണ്.