ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന്

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന്

ആലുവ: ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് 10 മത് വാർഷിക കൺവൻഷൻ നവംബർ 15 ന് രാവിലെ 9.30 മുതൽ അശോകപുരം ശാരോൻ ഫെലോഷിപ്പ് സഭ ഹോളിൽ നടക്കും.  പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. 

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് ക്വയർ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും. 

ചുരുങ്ങിയ വർഷങ്ങൾകൊണ്ട് ഇന്ത്യയിലും വിദേശങ്ങളിലും സഹോദരിമാരുടെ ഇടയിൽ അനുഗ്രഹീത പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയാണ് ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് . നിരവധി സഹോദരിമാരെ നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുവാനും ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഷീല ദാസ്, ബ്ലെസി ബിജു, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് സഹോദരിമാർ ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് പ്രവർത്തനങ്ങളിൽ ഉണ്ട്.

Advertisement