ഗ്രേയ്സ് ഏലിയ വർഗീസിന് കുന്നംകുളത്തിന്റെ ആദരം

ഗ്രേയ്സ് ഏലിയ വർഗീസിന് കുന്നംകുളത്തിന്റെ ആദരം

ഷാജൻ മുട്ടത്ത്

കുന്നംകുളം : സംസ്ഥാന കായികോത്സവത്തിൽ പോൾവാട്ടിൽ സ്വർണം നേടിയ തോട്ടയ്ക്കാട് ബഥേൽ സഭയുടെ അംഗങ്ങളായ മീനടം ഇട്ടിയപാടത്ത് വി.പി. വർഗീസിന്റെയും അശ്വതി വർഗീസിന്‍റേയും മകൾ പി വൈ പി എ അംഗം ഗ്രേസ് ഏലിയ വർഗീസിനെ കുന്നംകുളത്ത് യുവജനങ്ങൾ ആദരിച്ചു.

ഐപിസി കുന്നംകുളം സെന്റർ പിവൈ പിഎ യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കായികോത്സവ വേദിയിൽ വെച്ചാണ് ആദരിച്ചത്. പിവൈപിഎ പ്രസിഡന്റ് ഇവാ. സാം സി കെ, വൈസ് പ്രസിഡന്റ് ബ്രദർ ജോജു ജോസഫ്, സെക്രട്ടറി ബ്രദർ ഷിജു പനക്കൽ, കമ്മറ്റി അംഗങ്ങളായ ബ്രദർ സീക്കോ പോളി, സിസ്റ്റർ എലിസബത്ത് ജോജു , സിസ്റ്റർ ലിജി ജിജി, ബ്രദർ ജിജി കെ. ഐ എന്നിവർ പങ്കെടുത്തു.

Advertisement