ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ - ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ജൂലൈ 11 മുതൽ
മെൽബൺ : ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ - ഇന്ത്യൻ ചാപ്റ്ററിന്റെ ആറാമത്തെ നാഷണൽ കോൺഫറൻസ് ജൂലൈ 11 മുതൽ13 വരെ
(വെള്ളിയാഴ്ച്ച മുതൽ ഞാറാഴ്ച്ച വരെ) വിക്റ്റോറിയ സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ മെൽബൺ നഗരത്തിൽ (9 Claredale Road, Doveton) നടക്കും. ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ.ജോ കുര്യൻ (യു.കെ) പ്രസംഗിക്കും.
ജൂലൈ 11 വെള്ളി, 12 ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും, ജൂലൈ 13 ഞാറാഴ്ച്ച രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും മീറ്റിംഗുകൾ നടക്കും.
വിവരങ്ങൾക്ക് : പാസ്റ്റർ ജെസ്വിൻ മാത്യൂസ് (+61 451 665 431) ഇവാ. എൽഡോസ് വർക്കി (+61 420 218 783)

