വിശ്വാസികൾ സഭക്കും സമൂഹത്തിനും നന്മ പകരുന്നവരാകണം : പാസ്റ്റർ സാം ദാനിയേൽ
വാർത്ത: അനീഷ് പാമ്പാടി / ഷിജു തോമസ് കാഞ്ഞിരത്തറയിൽ
പാമ്പാടി : വിശ്വാസികൾ സഭക്കും സമൂഹത്തിനും നന്മ പകരുന്നവരാകണമെന്നും ക്രിസ്തു നൽകിയ സ്നേഹവും സമാധാനവും ജനങ്ങൾക്ക് പകർന്നു നൽകണമെന്നും പാസ്റ്റർ സാം ദാനിയേൽ ആഹ്വാനം ചെയ്തു.
ഏപ്രിൽ 9 ന് ആരംഭിച്ച ഐപിസി പാമ്പാടി സെൻ്ററിൻ്റെ 57- മതു കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരെയും അശരണരേയും ചേർത്തണയ്ക്കുകയും അവരിലെ ഇരുളിൻ്റെ അവസ്ഥ മാറ്റിയെടുക്കാൻ നാം ഒത്തൊരുമയോടെ രംഗത്തിറങ്ങണമെന്നും പാസ്റ്റർ സാം ദാനിയേൽ അഭ്യർത്ഥിച്ചു.
പാസ്റ്റർ എബി ശമുവേൽ (പഞ്ചാബ്) മുഖ്യ സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ.എ വർഗീസ് അദ്ധ്യക്ഷനായിരുന്നു.
ഏപ്രിൽ 8 മുതൽ 12 ഞായർ രാത്രി വരെയാണ് കൺവെൻഷൻ. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ അജി ആന്റണി (റാന്നി), ഡോ.എബി പീറ്റർ, സിസ്റ്റർ ബെറ്റ്സി എബി (പഞ്ചാബ്) തുടങ്ങിയവർ പ്രസംഗിക്കും.
ഇന്ന് പകൽ (9.4.2026) നടന്ന മിഷനറി സമ്മേളനത്തിൽ ഡോ കെ.പി സജി കുമാർ മുഖ്യ സന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മിഷനറി സമ്മേളനം, സഹോദരി സമാജം വാർഷികം, പൊതുയോഗം, സംയുക്ത ആരാധന, സാസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും. ഹോളി ട്രിയൂൺ മജിസ്റ്റിക്ക് വോയിസ് (സെന്റർ പിവൈപിഎ ക്വയർ) ഗാനങ്ങൾ ആലപിക്കുന്നു.
പാസ്റ്റർമാരായ ഷാജി മർക്കോസ്, കെ. എ വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ എം മാത്യു, കൊച്ചുമോൻ തോപ്പിൽ, ഷിജു തോമസ്, അനീഷ് പാമ്പാടി തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Advertisement











സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































