വിശ്വാസ സമൂഹം കൃത്യതയോടെ സമയത്തെ വിനിയോഗിക്കണം: ഡോ. ജോയ് പുന്നൂസ്

വിശ്വാസ സമൂഹം കൃത്യതയോടെ സമയത്തെ വിനിയോഗിക്കണം: ഡോ. ജോയ് പുന്നൂസ്

ഫിലാദൽഫിയ ഫെലോഷിപ്പ് സഭ നേതൃത്വ സമ്മേളനം ഉദയപൂരിൽ ആരംഭിച്ചു

ഉദയപ്പൂർ (രാജസ്ഥാൻ ): ഭാരതത്തിലെ ദൈവസഭ ഇന്ന് വളരെ നിർണായക ഘട്ടത്തിലൂടെ പോകുമ്പോൾ ദൈവജനവും സഭാ നേതൃത്വവും വളരെ കൃത്യതയോടെ സമയത്തെ വിനിയോഗിക്കണമെന്ന് ഫിലാദൽഫിയ സഭ അന്തർദേശീയ പ്രസിഡൻ്റ് ഡോ. ജോയ് പുന്നൂസ് പ്രസ്താവിച്ചു. 

ഫിലാദൽഫിയ ഫെലോഷിപ്പ് സഭയുടെ നേതൃത്വ സമ്മേളനം ഉദയപൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തെ തിരിച്ചറിഞ്ഞ് വളരെ വ്യക്തമായ ദർശനത്തോടെ ദൈവസഭ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഉദയപൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലാദൽഫിയ ഫെലോഷിപ്പ് സഭയുടെ നേതൃത്വ സമ്മേളനത്തിൽ ഇന്ത്യയുടെ 12 സംസ്ഥാനങ്ങളിൽ നിന്നുമായി 60 ലീഡേഴ്സ് പങ്കെടുക്കുന്നുണ്ട്. 

1960 ൽ ഡോ.തോമസ് മാത്യൂവും കുടുംബവും രാജസ്ഥാനിലും വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ആരംഭിച്ച വളരെ ചെറിയ പ്രവർത്തനമാണ് ഇന്ന് വടക്കെ ഇന്ത്യയിൽ പടർന്ന് പന്തലിച്ചിരിക്കുന്ന ഫിലാദൽഫിയ സഭ.

വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ കൺവെൻഷനായ നവാപൂർ കൺവെൻഷൻ ഫിലാദൽഫിയ സഭയുടെ വാർഷിക കൺവെൻഷൻ കൂടെയാണ് .

ഇന്ത്യയുടെ സഭാപ്രവർത്തനങ്ങൾക്ക് ഡോ.പോൾ മാത്യൂ , ഫിലാദൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ,എ.റ്റി.എ ചെയർമാൻ എന്നീ നിലകളിൽ ഡോ.ഫിന്നി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നു. 

ഫെബ്രുവരി 7 ന് നടന്ന ആരാധനയിൽ പാദ ശുശ്രൂഷയും നടത്തി. സമ്മേളനം 11 ബുധനാഴ്ച സമാപിക്കും.

Advertisement