ക്രൂശിലെ കനലുകൾ

ക്രൂശിലെ കനലുകൾ

കവിത

ക്രൂശിലെ കനലുകൾ

ജോമോൻ ജേക്കബ് തൈച്ചേരിൽ

കാൽവരിക്കുന്നിലെ സ്നേഹ കാവ്യം
ഗോൾഗോത്താ മലയിലെ കനൽ നൊമ്പരങ്ങൾ
നിഷ്കളങ്കനെയാകെ അപരാധിയാക്കി
ന്യായപീഠങ്ങൾ തീക്കനൽ പോൽ കല്ലെറിഞ്ഞപ്പോൾ
മൗനമായി നിന്നു ആ ദിവ്യ പ്രഭ

കനലെരിയും നേരം സ്നേഹിതനേകി  നിറചുംബനം
കൂടെയിരിക്കാം എന്ന് ചൊന്നവർ പിരിഞ്ഞ നേരം
ജനാരവങ്ങൾ സാഗരം പോൽ ഇരമ്പിയാർത്തു
കനൽ ജ്വാലകൾ ഉയർന്നുപൊങ്ങി.. ആ പാതി വിരിഞ്ഞ പുലർകാലത്ത്

സഖികൾ പിന്മാറി, സർവ്വേശ്വരൻ മൗനം ഭജിച്ചു
നിഴൽ പോലും അകലെയായി നിന്നു
വഴിത്താരകൾ രക്തം നിറഞ്ഞ കനൽ പാത പോൽ
ശരീരമാസകലം നിണം നദി പോൽ ഒഴുകി കുരിശിന്നരികിൽ
ലോകത്തിനേകി രുദിരം കൊണ്ടൊരു കഴുകൽ

പ്രാണൻ വെടിയുന്ന ശ്വാസത്തിലുണ്ടായിരുന്നു എന്നോടുള്ള തീരാ പ്രണയം
പിരിയാ ബന്ധം പോൽ തീർത്ത സ്നേഹ ഗാഥ
കുരിശിൻ ചുടുകനലിൽ, പിറന്നൊരു തീരാ വെളിച്ചം
അനന്തമായി തെളിയുന്നു ഇന്നെനിക്കുള്ളിൽ ആ ദിവ്യ ജ്യോതിസ്സ്.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement