അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

വാർത്ത: കൊച്ചുമോൻ അന്ത്യാരത്ത്

അബുദാബി: അബുദാബിയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ 2026-2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അപ്കോൺ (APCCON) പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ഭാരവാഹികൾ: സഹോദരിമാരായ ജോളി ജോർജ് (പ്രസിഡന്റ്), ഡെയ്‌സി ശമുവേൽ (വൈസ് പ്രസിഡന്റ്), മഞ്ചു അബ്രഹാം (സെക്രട്ടറി), വിദ്യ അനീഷ് (ജോയിന്റ് സെക്രട്ടറി), രാജീ ബെന്നി (ട്രഷറർ), ഫേബാ സാജിത് (ജോയിന്റ് ട്രഷറർ), ഷീനാ സോനു (ക്വയർ ലീഡർ)

അപ്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ നൈനാൻ മാത്യു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അപ്കോൺ കേന്ദ്ര ഭാരവാഹികൾ ആശംസകൾ നേർന്നു.