ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ബ്ലസൻ ജോർജ്ജ് 

ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ബ്ലസൻ ജോർജ്ജ് 

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടി ബ്ലസൻ ജോർജ്ജ്. ആധുനിക ശാസ്ത്രസങ്കേതമായ മെഷിൻ ലേർണിംഗിനെ അധികരിച്ചുള്ള പഠനത്തിനാണ് പി.എച്ച്.ഡി ലഭിച്ചത് . വിഖ്യാതമായ നേച്ചർ ഗ്രുപ്പ് ജേർണലിൽ പ്രസിദ്ധികരിച്ച ഗവേഷണഫലം ഏറെ പ്രശംസ നേടിയതാണ്. കോട്ടയം സി.എം.എസ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായ ബ്ലസൻ ജോർജ്ജ്, പത്തനംതിട്ട വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭംഗമാണ്. നടുവിലേമുറിയിൽ ഇവാ. ഇ.എം. ജോർജ്ജ് - മറിയാമ്മ ജോർജ്ജ് ദമ്പതികളുടെ മകനാണ് ബ്ലസൻ.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂൾ സ്റ്റേറ്റ് സെക്രട്ടറി, ICPF ഗവേണിങ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ച ബ്ലസൻ ജോർജ്ജ് മികച്ച സംഘാടകനും യുവജന പ്രഭാഷകനുമാണ്. ഭാര്യ: സജിനി ജെയിംസ് (അസോസിയേറ്റ് പ്രഫസർ , മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, പത്തനംതിട്ട )