പാസ്റ്റർ കെ.എം. ജോസഫ് : സഭയെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വം

പാസ്റ്റർ കെ.എം. ജോസഫ് : സഭയെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വം

പാസ്റ്റർ കെ. എം.ജോസഫ്: സഭയെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വം - ഐപിസി കേരളാ സ്റ്റേറ്റ്

കുമ്പനാട് : സഭയെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നു പാസ്റ്റർ കെ. എം. ജോസഫ് എന്ന് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്താവിച്ചു.

ഭാരതത്തിലെ പെന്തെക്കോസ്തു സഭയെ സുവിശേഷീകരണത്തിനായി സജ്ജമാക്കാനും ഐപിസി പ്രസ്ഥാനം പുതുനൂറ്റാണ്ടിൽ അന്തർദേശീയ തലത്തിൽ പ്രശോഭിക്കാനും പ്രയത്നിച്ച മഹാനായിരുന്നു പാസ്റ്റർ കെ. എം. ജോസഫ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സഭയ്ക്ക് നഷ്ടമായിരിക്കുന്നതു തലയെടുപ്പുള്ള ആത്മീയേ നേതാവിനെയാണ്.

ഐപിസി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ.സി തോമസ് അധ്യക്ഷതവഹിച്ച മീറ്റിങ്ങിൽ പാസ്റ്റർ കെ.എം ജോസഫ് സഭയ്ക്ക് നൽകിയ സംഭാവനകൾ സ്മരിച്ചു. പാസ്റ്റർ കെ. എം ജോസഫിന്റെ പ്രസംഗങ്ങൾ അനേകരെ ക്രിസ്തുവിങ്കലിലേക്ക് ആനയിച്ചു.  പരിശുദ്ധാത്മാവ്, വിശ്വാസം, പ്രാർത്ഥന എന്നീ വിഷയങ്ങളിലൂന്നിയ പ്രഭാഷണങ്ങളായിന്നു ഏറെയും.   

സഭയിൽ കടന്നുകൂടിയ ദുരുപദേശങ്ങൾക്കെതിരെ ശക്തമായി നിലപാടുകൾ എടുത്ത അദ്ദേഹത്തിൻ്റെ ഭരണ മികവ് എടുത്തു പറയേണ്ടതാണ്. വിശുദ്ധിക്കും വേർപാടിനും പ്രാധാന്യം നൽകുന്ന അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ എന്നും ആവേശമായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അനുശോചന കുറിപ്പിലൂടെ സ്മരിച്ചു.

വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ് എബ്രഹാം , ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട് , ജയിംസ് ജോർജ്,  ട്രഷറാർ പി.എം ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.