ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ : "ആത്മമാരി" ഉണർവ് യോഗങ്ങൾക്ക് അനുഗ്രഹ സമാപ്തി

ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ :  "ആത്മമാരി" ഉണർവ് യോഗങ്ങൾക്ക് അനുഗ്രഹ സമാപ്തി

ദോഹ: ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉണർവ് യോഗങ്ങൾ ഒക്ടോ.25,26,നവ.6 തീയതികളിൽ നടന്നു.

ദോഹ ചർച് ഓഫ് ഗോഡ് ഹാളിൽ നടന്നതായ 'ആത്മമാരി'ഒന്നാം ദിന യോഗം പാസ്റ്റർ സാം ടി. ജോർജ് ഉദ്ഘാടനം ചെയ്തു.ആചാരങ്ങൾക്കും അപ്പുറം ക്രിസ്തുവിൻ്റെ രക്ത്ത്തിൻ്റെ വില അർത്ഥങ്ങൾ ഗ്രഹിക്കുന്ന ജനത ,ആത്മ രക്ഷയ്ക്കായി നിലവിളിക്കുന്ന കാലമാകണം ഇത് എന്ന് പാസ്റ്റർ സാം .റ്റി ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സുവിശേഷത്തിൻ്റെ അനുരഞ്ജന സന്ദേശം ദൈവീക ബന്ധം നഷ്ട പ്പെടുത്തിയവരിലേക്ക് ഇറങ്ങി വരുമ്പോൾ മാത്രമേ യഥാർതഥ ഉണർവ്വ് സംജാതമാകു എന്ന് അദ്ധ്യക്ഷ പ്രംഗത്തിൽ പാസ്റ്റർ സജി .പി പ്രസ്താവിച്ചു.

പാസ്റ്റർ റ്റി .എ സാമുവൽ മുഖ്യ സന്ദേശം നൽകി." തള്ളിപ്പായുന്ന ഒരു ആത്മ നദി ക്കായ് നാം ദാഹിക്കണം എന്നും,ആത്മ ശക്തിയാൽ ഉയരങ്ങൾ കീഴടക്കാൻ നിറഞ്ഞു കവിയുന്ന ഒരു അനുഭവത്തിലേക്ക് ദൈവ ജനം നയിക്കപ്പെടണം എന്നും പാസ്റ്റർ ടീ എ സാമുവൽ ഓർമ്മിപ്പിച്ചു .

ജബ്ബെസ് പി ചെറിയാൻ ഗുഡ്ന്യൂസ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

ചുർച്ച് ഓഫ് ഗോഡ് കൊയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി .

ബഥേൽ ഏജിയിൽ നടന്ന രണ്ടാം ദിന യോഗത്തിൽ പാസ്റ്റർ യേശുദാസ് തോമസ് അധ്യക്ഷത വഹിച്ചു.

ദൈവാത്മാവിൻ്റെ പ്രവർത്തനങ്ങൾക്ക് പരിമിതിയില്ലെന്നും മിന്നൽ പിണറുകൾ അയച്ച് ദൈവശക്തി വെളിപ്പെടുത്തുമെന്നും അധ്യക്ഷ പ്രസംഗത്തിൽ യേശുദാസ് തോമസ് ഓർമിപ്പിച്ചു.

പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനങ്ങൾ അനുഭവിക്കുവാൻ പ്രാവിൻറെ ശുശ്രൂഷ നമുക്ക് ഉണ്ടാകണമെന്നും

പാപത്താൽ ചീഞ്ഞളിഞ്ഞ ലോകത്തിൽ നിന്നും സമാധാനത്തിന്റെ ഒലിവിൻ കൊമ്പ് കണ്ടെത്തുന്നവരാകണം നാം എന്ന് പാസ്റ്റർ ടി.എ.ശമുവേൽ പ്രസ്താവിച്ചു. ദൈവജനംവിശ്വാസത്തിൽ നിന്നും വീഴാതെ ലോകത്തിന് വിത്തും വളവുമായി മാറണമെന്നും ആത്മ നദി നമ്മിലൂടെ ഒരു പ്രവാഹമായി മാറണമെന്നും ഉണർവ് യോഗങ്ങളിൽ പാസ്റ്റർ ടീ. എ .ശമുവേൽ ഉദ്ബോധിപ്പിച്ചു.

ബഥേൽ എ.ജിയുടെ ഹിന്ദി കൂടിവരവിനായി നടത്തിയ മൂന്നാം ദിനയോഗത്തിൽ പാസ്റ്റർ അനീഷ് ബാബു അധ്യക്ഷനായിരുന്നു.

ബെഥേൽ എ ജി ഗായകസംഘം ഗാന ശുശ്രുഷകൾക്കു നേതൃത്വം കൊടുത്തു.

എബി ജോസഫ്,ഷാജി ലാൽ വിശ്വാസ് ,ജെബ്ബെസ് പി. ചെറിയാൻ, ജോജി മാത്യു.ലിജോ എറയിൽ, അനീഷ് ചാക്കോ , ഷിനൂ വർഗീസ്,തുടങ്ങിയവർ നേതൃത്വം നൽകി.