പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ജനു. 31 മുതൽ

പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ജനു. 31 മുതൽ

വാർത്ത: പാസ്റ്റർ ഷിബു ബേബി ജോൺ അടൂർ 

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും ജനുവരി 31 ശനി, ഫെബ്രു.1 ഞായർ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഇരിങ്ങോൾ മനയ്ക്കപ്പടിക്ക് സമീപം ഒറവത്ത്കുടി കെ. ജേക്കബ് (കുഞ്ഞുമോൻ) ഭവനാങ്കണത്തിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ഉൽഘാടനം ചെയ്യും. പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ റോയി ചെറിയാൻ എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ബിനു ഏബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും ശാരോൻ ക്വയർ ആരാധനാ നയിക്കും .

വിവരങ്ങൾക്ക്: +918921758698