ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 7 മുതൽ
തൃശൂർ :ഫുൾ ഗോസ്പൽ ചർച്ചിന്റെ 70-ാമത് വാർഷിക കൺവെൻഷൻ ജനു. 7 ബുധൻ മുതൽ 11 ഞായർ വരെ ഇക്കണ്ടവാരിയർ റോഡിലുള്ള ഗ്രൗണ്ടിൽ നടക്കും ദേശിയ പ്രസിഡന്റ് പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ റെജി മാത്യു, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, രാജു ആനിക്കാട്, ലേണൽ ദാനിയേൽ എന്നിവർ പ്രസംഗിക്കും എല്ലാ ദിവസവും വൈകീട്ട് 5.30 ന് പൊതുയോഗം. വർഷിപ്പേഴ്സ് മ്യൂസിക് ടീം സംഗീത ശുശ്രുഷ നിർവഹിക്കും.
വ്യാഴം, വെള്ളി രാവിലെ 9.30 ന് പൊതുസമ്മേളനം, വെള്ളി 2 ന് സഹോദരി സമ്മേളനം, ശനി 9.30 ന് ഓർഡിനേഷൻ സർവ്വിസ്, 2 ന് യുവജനസമ്മേളനവും നടക്കും പകൽ യോഗങ്ങൾ മിഷൻ ക്വാർട്ടേഴ്‌സ് വർഷിപ്പ് സെന്ററിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഞായർ 8 ന് ഗ്രൗണ്ടിൽ നടക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

Advt.









































Advt.
























