ഗിൽഗാൽ ആശ്വാസ ഭവൻ സന്ദർശിച്ച് ഐപിസി വർഷിപ്പ് സെന്റർ ഷാർജ സൺഡേ സ്കൂൾ പ്രവർത്തകർ
ഷാർജ : ഐപിസി വർഷിപ്പ്
സെന്റർ, ഷാർജ സൺഡേ സ്കൂളിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് സൺഡേ സ്കൂൾ പ്രവർത്തകർ ഇരവിപേരൂർ ഗില്‍ഗാല്‍ ആശ്വാസ ഭവൻ സന്ദർശിച്ചു. സീനിയർ പാസ്റ്റർ ഡോ. വിൽസൺ ജോസഫ് മുഖ്യ സന്ദേശം നൽകി. സെക്രട്ടറി അബൂ വർഗീസ്, ട്രഷറർ ഷാജി നൈനാൻ, സൺഡേ സ്കൂൾ പ്രിൻസിപ്പൽ ജീൻ ഷാജി, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് മേഴ്സി വിൽസൺ, റീജിയൻ സൺഡേ സ്കൂൾ ട്രഷറർ മനോജ് എബ്രഹാം, പിവൈപിഎ സെക്രട്ടറി മനു തോമസ്, സൺഡേ സ്കൂൾ ട്രഷറർ ഫേബാ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഹാനോക്ക് പ്രിൻസ് നന്ദി അറിയിച്ചു. സൺഡേ സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ചാരിറ്റിയുടെ ഭാഗമായി സമാഹരിച്ച തുക സിസ്റ്റർ സാലി പ്രിൻസിന് കൈമാറി. ഇവാ. എബി പടപ്പക്കരയുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഗായകസംഘം ആരാധന നയിച്ചു.
മനുഷ്യന്റെ നിസ്സഹായ അവസ്ഥയും ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയും കണ്ട് ഹൃദയം തകർന്ന് കണ്ണിൽ ഈറനണിഞ്ഞ് പ്രാർത്ഥനയോടെയാണ് പ്രവർത്തകർ മടങ്ങിയത്.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്.




