ഉത്തര ഭാരതത്തിന് ഇനി എഴുതപ്പെട്ട പെന്തെക്കോസ്ത് ചരിത്രം സ്വന്തം 


ഉത്തര ഭാരതത്തിന് ഇനി എഴുതപ്പെട്ട പെന്തെക്കോസ്ത് ചരിത്രം സ്വന്തം 
ad
ad
ad

ഗുഡ്‌ന്യൂസിന്റെ മറ്റൊരു ചരിത്രദൗത്യം

ദി പെന്തെക്കോസ്റ്റൽ ഹിസ്റ്ററി ഓഫ് നോർത്ത് ഇന്ത്യ ഡൽഹിയിൽ പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഉത്തര ഭാരതത്തിന്റെ പെന്തെക്കോസ്ത് ചരിത്രം ഉൾകൊള്ളുന്ന  'ദി പെന്തെക്കോസ്റ്റൽ ഹിസ്റ്ററി ഓഫ് നോർത്ത് ഇന്ത്യ ' പ്രകാശനം ചെയ്തു.   ഒക്ടോ.11 ന് ന്യൂ ഡൽഹിയിൽ ഗുഡ്ന്യൂസ് കൺവൻഷനിൽ ഗുഡ്ന്യൂസ് ചാപ്റ്റർ ഡൽഹി (എൻസിആർ) ചീഫ് അഡ്വൈസർ പാസ്റ്റർ ആർ. എബ്രഹാം,  ഡോ.പോൾ മാത്യൂസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഐപിസി രോഹിണി സഭാഹാളിൽ നടന്ന സമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി ഡോ. ലാജി പോൾ അദ്ധ്യക്ഷത വഹിച്ചു. 

ഉത്തര ഭാരതത്തിൽ പെന്തെക്കോസ്ത് ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കൃത്യമായ ചരിത്രരേഖകളുടെ അഭാവം മുൻനിർത്തി, ഡൽഹി ഗുഡ്ന്യൂസ് ചാപ്റ്ററിൻ്റെ നേതൃത്വത്തിലാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. വടക്കെ ഇന്ത്യയിലെ സുവിശേഷ വേലയിൽ വ്യാപൃതരായ ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷനറിമാരുടെയും അൽമായ പ്രമുഖരുടെയും വിവരണം, ഹിന്ദി മേഖലയിലെ മലയാളി ക്രൈസ്തവ നേതാക്കളുടെ ചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്റർ, ജിഡിപിഎഫ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ ഡോ. പോൾ മാത്യൂസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പെർസിസ് ജോൺ സംഗീത ശുശ്രൂഷ നയിച്ചു. ഗുഡ്‌ന്യൂസിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് സംസാരിച്ചു. ആർട്ട് എഡിറ്റർ സജി നടുവത്ര, റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം എന്നിവർ പങ്കെടുത്തു.

ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസഫ് സ്വാഗത പ്രസംഗം നിർവഹിച്ചു. ഡെപ്യൂട്ടി ചീഫ് പേട്രൺ എം. ജോണിക്കുട്ടി പുസ്തകം പരിചയപ്പെടുത്തി.

വിവിധ പെന്തെക്കോസ്ത് സംഘടനകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ ജോൺസൻ രാമചന്ദ്രൻ (ഏ .ജി), എബ്രഹാം ഡാനിയേൽ (ശാരോൻ ഫെല്ലോഷിപ്), സാം ജോർജ് (ഐപിസി ഡൽഹി സ്റ്റേറ്റ്), തോമസ് സാമുവേൽ (ഐപിസി എൻ.ആർ), മാത്യു ടി. സാമുവേൽ (ചർച്ച് ഓഫ് ഗോഡ്), ജോയ് വർഗീസ് (ഫുൾ ഗോസ്പൽ ചർച്ച്) എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ ബോവാസ് ടി.ജെ. അനുഗ്രഹ പ്രാർത്ഥന നടത്തി. ചാപ്റ്റർ സെക്രട്ടറി പ്രകാശ് കെ. മാത്യു നന്ദി പറഞ്ഞു. പാസ്റ്റർ ഫിലിപ്പോസ് മത്തായി സമാപന പ്രാർത്ഥന നിർവഹിച്ചു. സമ്മേളനത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. 

ഓരോ  ബൈബിൾ വിദ്യാർത്ഥികൾക്കും റിസേർച്ച് ഫെലോകൾക്കും, സഭാശുശൂഷകന്മാർക്കും ഏറെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം  വൈദീക വേദപഠന ശാലകളിൽ റഫറൻസ് ഗ്രന്ഥമായും ഉപകാരപ്പെടുന്ന ഈ ഗ്രന്ഥം  നോർത്തിന്ത്യയിലുള്ളവർക്ക്  ഡൽഹി ഗുഡ്‌ന്യൂസ് ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ പ്രകാശ് കെ. മാത്യുവുമായും സൗത്ത് ഇന്ത്യയിലുള്ളവർക്ക് 94473 72726 എന്ന നമ്പറിലും ബന്ധപ്പെടുക.
വില - 300 രൂപ.

Advertisement