കളിയരങ്ങുമായി ഗുഡ്ന്യൂസ് ഫെസ്റ്റ് ; സമാപനം മെയ് 3 ന്
കുന്നംകുളം : ഗുഡ്ന്യൂസ് ബാലലോകത്തിൻ്റെ നേതൃത്വത്തിൽ പഴഞ്ഞിയിൽ മൂന്നു ദിവസമായി നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റ് നാളെ മെയ് 3 ന് വെള്ളിയാഴ്ച സമാപിക്കും.
ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. പഴഞ്ഞി സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പാസ്റ്റർ ഇ.ജി ജോസ് അധ്യക്ഷത വഹിച്ചു.
ട്രാൻസ്ഫോർമേഴ്‌സ് ഒരുക്കുന്ന വി ബി എസ്, എൻഎൽസിഐ, ഒരുക്കുന്ന ബൈബിൾ ചരിത്ര എക്സിബിഷൻ ഗുഡ്ന്യൂസ് എഡിറ്റർ സി.വി മാത്യു ഉദ്ഘാടനം ചെയ്തു. വിക്ലിഫ് ഇന്ത്യ ഒരുക്കിയ ആദിവാസി ഭാഷ ബൈബിൾ പ്രദർശനവും പുതിയ ഭാഷയിൽ പുറത്തിറക്കിയ ബൈബിൾ പ്രകാശനം ഗുഡ്ന്യൂസ് ചാരിറ്റി ബോർഡ് അധ്യക്ഷൻ കുര്യൻ മാത്യു നിർവ്വഹിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എക്സൈസ് അസി. ഇൻസ്പെക്ടർ കെ.വി ജോസഫ് നേതൃത്വം വഹിച്ചു.
കുന്നംകുളം അഗ്നിരക്ഷാ സേനാംഗങ്ങളായ ശ്യം, സനിൽ എന്നിവർ അഗ്നി സുരക്ഷാ ക്ലാസുകളെടുത്തു.
കുടുംബ കൗൺസിലിങ്ങ് ക്ലാസുകൾ അഡ്വ. ജെനി കുഞ്ഞുമോൻ നേതൃത്വം നൽകി.
ദിവസവും രാത്രിയിൽ സംഗീത നിശ , സാഹിത്യ ശില്പശാല, ഫിലിം ഷോ എന്നിവയും നടന്നു.
സംഗീത നിശയ്ക്ക് ജെയ്സൻ ജോബ്, റോയ്സൻ ഐ. ചീരൻ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും ചെറിയ ബൈബിൾ, കയ്യെഴുത്ത് ബൈബിളുകൾ , വിവിധ ഭാഷ ബൈബിൾ , ബ്രസീൽ ലോക ഫുട്‌ബോൾ മേളയിൽ ശ്രദ്ധയാകാർഷിച്ച ബൈബിൾ, ജോർജ് വെർവ്വറിന്റെ കയ്യെഴുത്ത് പതിഞ്ഞ കൈപുസ്തകം, ലോക മാപ്പ് പ്രിന്റ് ചെയ്ത കോട്ട് തുടങ്ങി അമൂല്യമായ പലതും പ്രദർശനവും നടക്കുന്നു. പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ജോർജ് കോശി മൈലപ്ര നിർവഹിക്കുന്ന "ബൈബിൾ നാൾ വഴികളിലൂടെ" ദൃശ്യാവിഷ്കാരം
വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദകരവുമായ വിവിധ പരിപാടികൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുള്ളത്.
സമാപന സമ്മേളനം വൈകീട്ട് 3 ന് റിട്ട ജില്ലാ ജഡ്ജി വിൻസെന്റ് ചാർളി ഉദ്ഘാടനം ചെയ്യും.
ഇൻകം ടാക്‌സ് ഓഫിസർ ജോൺ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ജനറൽ കൺവീനർ ഡെന്നി പുലിക്കോട്ടിൽ സ്വാഗതവും റോയ്സൻ ഐ ചിരൻ നന്ദിയും പറഞ്ഞു.
പാസ്റ്റഴ്സ് പീസ് പി കുര്യൻ, തോമസ് ചാക്കോ, ഡോ സാജൻ സി ജേക്കബ്, പി.സി ഗ്ലെന്നി, ജോജി വർഗീസ്, കെ. ഐ ജിജി, പി.കെ രാജൻ സി ഒ ജോണി, ജെയ്നി റോയ്, പി.സി ആൽഫ മോൾ, ലില്ലി പി.വി , കെ. എം മാർസൻ , തുടങ്ങിയവർ നേതൃത്വം നൽകുന്നു.