ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ക്യാമ്പിനു നാളെ തുടക്കം
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സംസ്ഥാന വിദ്യാർത്ഥി ക്യാമ്പ് ഡിസം. 26 വ്യാഴം രാവിലെ 9 മുതൽ 28 ശനി ഉച്ചക്ക് 2 വരെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെൻ്ററിൽ നടക്കും.
സൺഡേസ്കൂൾ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് അധ്യക്ഷത വഹിക്കും. തുടർന്നുള്ള സെഷനുകളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. അനുഗ്രഹീത ഗായകരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നടക്കും.
Online ആയി രജിസ്റ്റർ ചെയ്ത 14 മുതൽ 18 വയസ് വരെയുളള വിദ്യാർത്ഥികളാണ് പ്രവേശനം. Spot Registration ഉണ്ടായിരിക്കുന്നതല്ല.